മോദി വിഭജനവാദത്തെ തലോടുമ്പോള്‍ പിണറായി അക്രമരാഷ്ട്രീയത്തെ താലോലിക്കുന്നു: വി.എം സുധീരന്‍
കുറ്റ്യാടി: ഇന്ത്യയുടെ മഹത്തായ മതേതര മൂല്യങ്ങള്‍ തകര്‍ത്ത് വന്‍കിടക്കാരുടെ ചട്ടുകമായി പ്രവൃത്തിക്കുന്ന മോദി വിഭജനവാദത്തെ തലോടുമ്പോള്‍ പിണറായി വിജയന്‍ അക്രമ രാഷ്ട്രീയത്തെ തലോലിക്കുകയാണെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ നാദാപുരം മണ്ഡലത്തിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കരിങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി ഭരണം കാര്‍ഷിക മേഖലയെയും സാധാരണക്കാരെയും തകര്‍ത്തെറിഞ്ഞപ്പോള്‍ കേരളീയര്‍ക്ക് പേടി കൂടാതെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് പിണറായി ഭരണത്തില്‍ കാണുവാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. സ്ഥാനാര്‍ഥി കെ. മുരളിധരന്‍, അഹമ്മദ് പുന്നക്കല്‍, കെ.ടി ജയിംസ്, കെ.പി രാജന്‍, കോരങ്കോട്ട് മൊയ്തു, മോഹനന്‍ പാറക്കടവ്, അരയില്ലത്ത് രവി, കെ.പി അമ്മത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."