പാട്ടുവണ്ടിക്ക് പിന്നാലെ നാടകവണ്ടിയും; യു.ഡി.എഫ് പ്രചാരണത്തില്‍ പുതിയ ആവേശം
എടച്ചേരി: ആദ്യഘട്ടത്തില്‍ പ്രചാരണ രംഗത്ത് പിന്നാക്കം നിന്നെങ്കിലും തെരഞ്ഞെടുപ്പ് ദിവസം അടുക്കും തോറും യു.ഡി.എഫ് ക്യാംപുകളില്‍ പുതിയ ആവേശം തുടങ്ങി. വടകര പാര്‍ലമെന്റ് പരിധിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയുടെ ഒന്നാംഘട്ട പര്യടന പരിപാടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. കൂടുതല്‍ ആവേശത്തോടെയാണ് രണ്ടാംഘട്ട പര്യടനം മണ്ഡലത്തില്‍ നടന്നുവരുന്നത്. തിങ്ങി നിറയുന്ന സ്ഥാനാര്‍ഥിയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ പരിപാടിക്ക് കൊഴുപ്പ് കൂട്ടാന്‍ കെ.എം.സി.സി ഒരുക്കിയ പാട്ടു വണ്ടിക്കു പിന്നാലെ നാടകവണ്ടിയും അരങ്ങ് തകര്‍ക്കുകയാണ്.
കോഴിക്കോട് സാംസ്‌കാര സാഹിതി ഒരുക്കിയ സ്‌നേഹ രാജ്യം എന്ന തെരുവുനാടകമാണ് പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും അവതരിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ ജനദ്രോഹ നടപടികളായ നോട്ട് നിരോധനം മുതല്‍ കര്‍ഷക പീഠനങ്ങള്‍ വരെയുള്ള സംഭവങ്ങള്‍ പ്രമേയമാക്കി തയാറാക്കിയ നാടകത്തിന്റെ സാക്ഷാത്കാരം നിര്‍വഹിച്ചിരിക്കുന്നത് കാവില്‍ പി.മാധവനാണ്. പ്രമോദ് കോട്ടപ്പള്ളി ചീഫ് കോര്‍ഡിനേറ്ററായുള്ള നാടകവണ്ടിയില്‍ നിരവധി കലാകാരന്മാരും അണിനിരക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."