HOME
DETAILS
MAL
മുംബൈ ഭീകരാക്രമണം തഹാവുര്‍ റാണയുടെ ജാമ്യാപേക്ഷ യു.എസ് കോടതി തള്ളി
backup
July 26 2020 | 03:07 AM
ന്യൂയോര്‍ക്ക്: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവുര്‍ റാണയുടെ ജാമ്യാപേക്ഷ തള്ളി യു.എസ് കോടതി. പാക് വംശജനായ കനേഡിയന്‍ ബിസിനസുകാരനായ റാണയുടെ 15 ലക്ഷം ഡോളറിന്റെ ജാമ്യാപേക്ഷയാണ് ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ് കോടതി നിരസിച്ചത്.
ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ലഷ്കറെ ത്വയ്യിബ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ ബാല്യകാല സുഹൃത്താണ് റാണ. ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് ജൂണ്‍ 10നാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ജാമ്യം നല്കിയാല് റാണ കാനഡയിലേക്ക് രക്ഷപ്പെട്ടേക്കാമെന്നും അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ലഭിക്കാവുന്ന വധശിക്ഷയില്‍ നിന്ന് അയാള്‍ രക്ഷപ്പെടുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."