HOME
DETAILS
MAL
കൊവിഡ് അറബ് ലോകത്ത് 1.4 കോടി പേരെ പട്ടിണിയിലാക്കും: യു.എന്‍
backup
July 26 2020 | 03:07 AM
ജനീവ: കൊവിഡ് മഹാമാരി അറബ് ലോകത്ത് 1.4 കോടി പേരെ പട്ടിണിയിലാക്കുമെന്ന് യു.എന്‍. മേഖലയിലെ ആഭ്യന്തരയുദ്ധം ഇത് കഠിനമാക്കുമെന്നും യു.എന്നിന്റെ പശ്ചിമേഷ്യയിലെ സാമ്പത്തിക സാമൂഹിക കമ്മിഷന് മുന്നറിയിപ്പു നല്കുന്നു. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും എണ്ണവിലയിലെ ഇടിവും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയില് ഈവര്‍ഷം 5.7 ശതമാനം ഇടിവുണ്ടാക്കും.
കൊവിഡും എണ്ണവിലയിലെ ഇടിവും അറബ് ലോകത്ത് 32,300 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നായിരുന്നു ഏപ്രിലില്‍ ഐ.എം.എഫ് പറഞ്ഞത്. എണ്ണയെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ് ഇതില്‍ 25,900 കോടി ഡോളറിന്റെ നഷ്ടമുണ്ടാവുക. കൊവിഡിനു മുമ്പ് പശ്ചിമേഷ്യയിലെ 55 ദശലക്ഷത്തിലേറെ ആളുകള്‍ക്ക് സന്നദ്ധ സംഘടനകളുടെ സഹായം ലഭിച്ചിരുന്നു. ഇതില്‍ നിര്‍ബന്ധിതമായി നാടുവിട്ട 26 ദശലക്ഷം പേരും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."