ബിന്ദു പത്മനാഭന് തിരോധാനം: ലുക്കൗട്ട് നോട്ടീസ് വീണ്ടും പുറപ്പെടുവിച്ചു
ചേര്‍ത്തല (ആലപ്പുഴ ): കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന് തിരോധാന കേസില്‍ പൊലിസ് പുതിയ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.ഇതുവരെയുള്ള അന്വേഷണത്തില്‍ ബിന്ദു ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ലഭ്യമായ പുതിയ കളര്‍ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് വീണ്ടും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേ സമയം
വ്യാജ മുക്ത്യാര്‍ ചമച്ച് ബിന്ദുവിന്റെ വസ്തുക്കള്‍ തട്ടിയെടുത്ത കേസിന് പിന്നാലെ വ്യാജ വില്പത്രമാണെന്ന സഹോദരന്റെ പരാതിയിലും പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സഹോദരന് പ്രവീണ്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തി.
ഇതില്‍ ഒപ്പിട്ടിരിക്കുന്നയാള് ഇത്തരമൊരു വില്‍പത്രത്തിന് സാക്ഷിയായിട്ടില്ലെന്ന് മൊഴി നല്‍കിയതായും പൊലിസ് പറഞ്ഞു. വില്‍പ്പത്രത്തിന്റെ ആധികാരികത പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് പറഞ്ഞു.
വ്യാജ മുക്ത്യാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖയായി നല്കിയ വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മിച്ചതു സംബന്ധിച്ച് തെളിവെടുപ്പിന് കേസിലെ പ്രതി തമിഴ്നാട് സ്വദേശി ഷണ്മുഖവുമായി കുത്തിയതോട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മേട്ടുപാളയത്തേക്ക് പോയി.
കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സെബാസ്റ്റ്യനില്‍ നിന്ന് പൊലിസ് മൊഴിയെടുത്തു. വ്യാജ എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഏതാനും പേരെ കൂടി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."