ആനാവൂരില്‍ സംഘര്‍ഷം; ആര്‍.എസ്.എസ്സമുകാരായ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു
നെയ്യാറ്റിന്‍കര: സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം തുടര്‍ച്ചയായി നടക്കുന്ന ആനാവൂരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം.
ഇന്നലെ രാവിലെ 6.20 ഓടുകൂടി ബൈക്കിലെത്തിയ ആറംഗ സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകരായ സഹോദരങ്ങളെ മവീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആര്‍.എസ്.എസ് നെയ്യാറ്റിന്‍കര താലൂക്ക് ആനാവൂര്‍ ആവണി നിവാസില്‍ വിനോദ് (37), സഹോദരന്‍ ബിജു (34) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രണ്ടു പേരുടെയും നില ഗുരുതരമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ആനാവൂരില്‍ ആര്‍.എസ്.എസ് കാര്യാലയം കത്തിക്കാന്‍ ശ്രമം നടന്നിരുന്നിരുന്നു.
ഇത് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരവേയാണ് ഇന്നലെ സഹോദരങ്ങളെ വീടുകയറി വെട്ടിയ സംഭവമുണ്ടായത്. ഇന്നലെ രാവിലെ സമീപത്തുളള സഹോദരന്റെ വീട്ടില്‍ പാല് വാങ്ങാനെത്തിയ വിനോദിനെ മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റ് നിലത്തു വീണ വിനോദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സഹോദരന്‍ ബിജുവിനും വെട്ടേറ്റത്.
നരക്തം വാര്‍ന്ന് അവശനിലയിലായ ഇരുവരെയും നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വെട്ട് ആഴത്തിലുളളതായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു.
ആക്രമം നടത്തിയശേഷം പ്രതികള്‍ ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസിയായ ഒരു യുവാവിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് നാട്ടുകാര്‍ പൊലിസില്‍ മൊഴി നല്‍കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പിക്കറ്റിങ് ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."