HOME
DETAILS
MAL
സ്വര്‍ണം കുതിക്കുന്നു 38,000വും കടന്ന്
backup
July 26 2020 | 03:07 AM
സ്വന്തം ലേഖിക
കൊച്ചി: എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു. ഇതാദ്യമായി സ്വര്‍ണവില 38,000വും കടന്ന് മുന്നേറുകയാണ്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന് സ്വര്‍ണത്തിന്റെ വില 38,120 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,762 രൂപയായി. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സ്വര്‍ണവില റെക്കോര്‍ഡ് കുറിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1,520 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന് ചൊവ്വാഴ്ച 160 രൂപയും ബുധനാഴ്ച 520 രൂപയും വ്യാഴാഴ്ച 120 രൂപയും വെള്ളിയാഴ്ച 480 രൂപയും വര്‍ധിച്ചിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആദ്യമായി അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1,900 ഡോളറായി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ ഓഹരി ഇടിവ് തന്നെയാണ് സ്വര്‍ണവിലയിലെ കുതിപ്പിന് മുഖ്യകാരണം. വിവിധ രാജ്യങ്ങളില്‍ കൊവിഡ് ഇനിയും നിയന്ത്രണവിധേയമാകാത്തതിനാല്‍, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മിക്കവരും സ്വര്‍ണത്തിലേക്ക് ചുവടുമാറ്റി. അതിനിടെ, അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കവും സ്ഥിതി രൂക്ഷമാക്കി. ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും വില ഉയരുമെന്ന് തന്നെയാണ് ആഭരണവ്യാപാരികള്‍ പ്രതീക്ഷിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."