സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് സര്‍വീസ് തുടങ്ങി
കൊണ്ടോട്ടി:സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുളള ഹജ്ജ് തീര്‍ഥാടന സര്‍വിസുകള്‍ക്ക് കരിപ്പൂരില്‍ നിന്ന് തുടക്കമായി. അല്‍ ഹിന്ദ് ഹജ്ജ് ഗ്രൂപ്പിലെ 49 തീര്‍ഥാടകരാണ് ഒമാന്‍ എയര്‍ വിമാനത്തില്‍ യാത്ര തിരിച്ചത്. ഇന്ത്യയില്‍ നിന്നുളള പ്രഥമ ഹജ്ജ് സംഘം കൂടിയാണിത്.
കൊണ്ടോട്ടി പൂക്കോടന്സില് ആരംഭിച്ച അല്‍ ഹിന്ദിന്റെ ഹജ്ജ് ക്യാംപ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയരക്ടര്‍ ശ്രീനിവാസ റാവു തീര്ഥാകര്ക്കുളള ബോര്‍ഡിംഗ് പാസ്, സംഘത്തിലെ അമീര്‍ അസീസ് അശ്റഫിന് നല്കി ഉദ്ഘാടനം ചെയ്തു.
ടി.വി.ഇബ്രാഹിം എം.എല്‍.എ.അധ്യക്ഷനായി. മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി,അല്‍ഹിന്ദ് ഡയരക്ടര്‍ മുബഷിര്‍, പി.ആര്.അബ്ദുസ്സമദ്,ഹാഷിം,എം.പി.കടുങ്ങല്ലൂര്‍,ബാവ മൗലവി,ഹനീഫ ദാരിമി,ഇബ്രാഹിം ബാഖവി, മൊയ്തു നിസാമി കുഞ്ഞാപ്പ ഹാജി സംസാരിച്ചു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഹജ്ജ് ക്യാമ്പില്‍ നിന്ന് കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍വഴി വരും ദിവസങ്ങളിലും തീര്‍ഥാടകര്‍ ഹജ്ജിന് പോകും
മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ ഹറമിന് സമീപത്തായി താമസമൊരുക്കിയിട്ടുണ്ടെന്ന് അല്‍ ഹിന്ദ് പ്രതിനിധികള്‍ പറഞ്ഞു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഈ വര്‍ഷം പതിനായിരത്തിലേറെപേര്‍ ഹജ്ജിന് പോകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."