HOME
DETAILS
MAL
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നു
backup
July 26 2020 | 03:07 AM
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണ്‍ സംബന്ധിച്ച അടുത്ത ഘട്ടം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഉടന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും.
തിങ്കളാഴ്ച തന്നെ യോഗം വിളക്കുമെന്നാണ് കരുതുന്നത്. നിലവിലെ ലോക്ക്ഡൗണ്‍ ഈ മാസം 31ന് തീരുകയാണ്. ലോക്ക്ഡൗണ്‍ പുതുക്കുമ്പോള്‍ എന്തെല്ലാം ഇളവുകള്‍ നല്‍കാമെന്ന കാര്യമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
രാജ്യത്ത് കൊവിഡ് കൂടുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യോഗം വിളിക്കുന്നത്.മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ രോഗബാധയുടെ തോത് മുന്‍പത്തേതിനെക്കാള്‍ കുറഞ്ഞെങ്കിലും തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗബാധ കൂടി.
ശരാശരി 45,000ത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ 24 മണിക്കൂറിലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്സിനായ കോവാക്സിന് വെള്ളിയാഴ്ച ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. ഡല്‍ഹി എയിംസില്‍ 30കാരനിലാണ് പരീക്ഷിച്ചത്. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നാണ് പ്രാഥമിക വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."