HOME
DETAILS
MAL
ന്യൂനപക്ഷ കമ്മീഷന് സിറ്റിങില്‍ 18 കേസുകള്‍ പരിഗണിച്ചു
backup
April 27 2017 | 19:04 PM
കൊല്ലം: സംസ്ഥനാ ന്യൂനപക്ഷ കമ്മീഷന് ജസ്റ്റിസ് പി.കെ ഹനീഫയുടെ അധ്യക്ഷതയില്‍ കൊല്ലം കലക്ടറേറ്റില്‍ ചേര്‍ന്ന സിറ്റിങില്‍ 18 കേസുകള്‍ പരിഗണിച്ചു. മൂന്നു കേസുകളില്‍ തീര്‍പ്പു കല്പ്പിച്ചു. പത്തനാപുരം സ്വദേശികളായ വൃദ്ധ ദമ്പതികളെ മക്കള്‍ പരിചരിക്കുന്നില്ല എന്ന വിഷയത്തില്‍ വാദം കേട്ട കമ്മിഷന് തുടര്‍ നടപടികള്‍ക്കായി കേസ് മാറ്റിവച്ചു. പൊലിസ് എസ്.ഐമാര്ക്കെതിരേയുള്ള രണ്ടു പരാതിയില്‍ എസ്.എയുടെ മൊഴി എടുക്കാനായി അടുത്തയാഴ്ച്ചയിലേക്ക് കേസ് മാറ്റി.
പാരിപ്പള്ളിയില്‍ പെന്തകോസ്ത് വിഭാഗക്കാരുടെ ശ്മശാന നിര്മാര്ണവുമായി ബന്ധപ്പെട്ട പരാതിയില്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കാന്‍ കമ്മിഷന് തീരുമാനിച്ചു. ജില്ലയിലെ അടുത്ത സിറ്റിങ് ജൂലൈ ആറിന് നടക്കും. കമ്മീഷനംഗം ബിന്ദു എം. തോമസും സിറ്റിങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."