തെരഞ്ഞെടുപ്പില്‍ അശാന്തിയുടെ വക്താക്കളെ തൂത്തെറിയും: മോയിന്‍കുട്ടി
താമരശ്ശേരി: അഞ്ചു വര്‍ഷം കൊണ്ട് നാട്ടില്‍ അസഹിഷ്ണുതയുടെയും അരക്ഷിതാവസ്ഥയുടെയും വിത്തുകള്‍ പാകി രാജ്യപുരോഗതിയെ പിറകോട്ട് നയിച്ച അശാന്തിയുടെ വക്താക്കളായ ഫാസിസ്റ്റുകളെ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം തൂത്തെറിയുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി.
നടപ്പിലാക്കാത്ത പൊള്ളയായ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ച മോദിയെ അധികാരത്തില്‍നിന്ന് കെട്ടുകെട്ടിക്കാനുള്ള അവസരത്തിന് രാജ്യത്തെ ജനത കാത്തിരിക്കുകയാണ്. ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ജനത ബി.ജെ.പി സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം ജനാധിപത്യരീതിയില്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. മോദി-അമിത്ഷാ അച്ചുതണ്ടിന്റെ ഗുജറാത്തില്‍ പോലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയത് ബി.ജെ.പി വിരുദ്ധ വികാരത്തിന്റെ തെളിവാണ്.
ലോകത്തിന് മാതൃകയായ മതേതര ജനാധിപത്യ സംവിധാനത്തെ തച്ചുടച്ച ഫാസിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തിനായി രാജ്യം കാത്തിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാന്‍ നാടിന് സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസിനേ സാധിക്കുകയുള്ളൂവെന്ന് ബോധ്യപ്പെടുത്താന്‍ നരേന്ദ്ര മോദിക്കായി.
ദേശീയതലത്തില്‍ തീര്‍ത്തും അപ്രസക്തമായ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. ഈ തെരഞ്ഞെടുപ്പോടു കൂടി ഈ പാര്‍ട്ടി നാമാവശേഷമാവുന്നത് കാണാനിരിക്കുന്നതേയുള്ളൂ. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കുന്നത് ഈ മേഖലയില്‍ മതേതരചേരിക്ക് കരുത്തു പകരുമെന്ന് തിരിച്ചറിഞ്ഞ സി.പി.എമ്മിന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
മോദി ഭരണത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക രംഗം തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. ഇപ്പോള്‍ വട്ടപ്പൂജ്യത്തില്‍ നില്‍ക്കുന്ന രാജ്യത്തെ വീണ്ടെടുക്കാന്‍ രാഹുല്‍ ഗാന്ധിക്കും യു.പി.എക്കും മാത്രമാണ് കഴിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."