ദുരിതാശ്വാസ നിധിയില്‍നിന്ന് പണം വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നതായി ആരോപണം
മുക്കം: വയനാട് ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസിന്റെ ആരോപണം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനാണ് ആരോപണവുമായി രംഗത്ത് വന്നത്.
വീടുകളില്‍ പ്രചാരണത്തിന് പോകുമ്പോള്‍ ദുരിതാശ്വാസ നിധി അപേക്ഷ ഫോമുമായാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പോകുന്നത്. മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേതടക്കം നിരവധി ഡോക്ടര്‍മാരെ സ്വാധീനിച്ചാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ഇരുന്നൂറോളം വീടുകളില്‍ ഇത്തരം പ്രചാരണം നടന്നതായും ഇതു സംബന്ധമായി വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും സുബ്രഹ്മണ്യന് പറഞ്ഞു. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."