സുപ്രഭാതം അഞ്ചാംവാര്‍ഷിക കാംപയിന്‍ ഇന്നാരംഭിക്കും
കോഴിക്കോട്: മലയാളത്തിന്റെ സുകൃതമായ സുപ്രഭാതത്തിന്റെ അഞ്ചാം വാര്‍ഷിക കാംപയിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 15 വരെ നീണ്ടു നില്‍ക്കുന്ന കാംപയിന്‍ കാലയളവില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 385 റെയ്ഞ്ചുകളിലെ 9500 മദ്‌റസകളിലൂടെ ഏഴ് ലക്ഷം വീടുകളിലേക്ക് സുപ്രഭാതത്തിന്റെ സന്ദേശം കൈമാറും. കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വരിക്കാരനാക്കി നിര്‍വഹിച്ചിരുന്നു. മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ജില്ലാ, റൈയ്ഞ്ച് തലങ്ങളില്‍ വരിക്കാരായി ചേര്‍ത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനിന്റെയും സമസ്തയുടെ മറ്റ് കീഴ്ഘടകങ്ങളുടെയും നേതൃത്വത്തിലാണ് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 44 മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരാണ് വരിക്കാരെ ചേര്‍ക്കല്‍ കാംപയിന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."