HOME
DETAILS
MAL
സ്വപ്ന 'ഡീല്‍ വുമണ്‍'; റിയല്‍ എസ്റ്റേറ്റ് ബന്ധവും അന്വേഷിക്കുന്നു
backup
July 26 2020 | 03:07 AM
സ്വന്തം ലേഖകന്‍
കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് സ്വര്‍ണക്കടത്തിനു ബന്ധമുണ്ടെന്ന രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ മൊഴി കേസില്‍ വന്‍ വഴിത്തിരിവ് സൃഷ്ടിക്കും. വന്‍തോക്കുകളുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ താന്‍ ഡീല്‍ നടത്തിയിട്ടുണ്ടെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
ഇതോടെ ഷംന കാസിം ബ്ലാക്ക് മെയില്‍ കേസില്‍ കസ്റ്റംസും പൊലിസും തെരഞ്ഞുകൊണ്ടിരുന്ന 'ഡീല്‍ വുമണ്‍' താനാണെന്ന് സ്വപ്ന ഏറ്റുപറയുന്ന തരത്തിലെത്തി കാര്യങ്ങള്‍.
വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഇടനിലക്കാരിയായി തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം പല കേസുകളിലും തുടര്‍ന്ന് പ്രവര്ത്തിക്കാറുണ്ടായിരുന്നതായും സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തി.
റിയല്‍ എസ്റ്റേറ്റുകാര്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും താന്‍ അത് ഡീല്‍ ചെയ്തു കൊടുക്കാറുണ്ടെന്നും സ്വപ്ന പറഞ്ഞു.
തിരുവനന്തപുരത്തെ സ്വപ്നയുടെ ഫെഡറല്‍ ബാങ്ക് ലോക്കറില്‍നിന്ന് 36.5 ലക്ഷം രൂപയും എസ്.ബി.ഐ ലോക്കറില്‍നിന്ന് 64 ലക്ഷം രൂപയും വീട്ടില്‍നിന്ന് ഒരുകിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. ഇത് ഡീല്‍ ചെയ്തതിനു കിട്ടിയ പ്രതിഫലമാണെന്നാണ് സ്വപ്നയുടെ മൊഴി.
സ്വപ്നയ്ക്കും സന്ദീപിനും രാജ്യാന്തര സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്നതിനുള്ള തെളിവ് സ്വപ്നയുടെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ചതായി അറിയുന്നു. ടെലഗ്രാം ചാറ്റിലൂടെ നടത്തിയ സന്ദേശങ്ങള്‍ സൈബര്‍ ഫോറന്‍സിക് വിഭാഗം കണ്ടെടുത്തിട്ടുണ്ട്. പരിശോധനാഫലം ലഭിക്കുന്നതിനനുസരിച്ച് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."