HOME
DETAILS

ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി വേനലവധിക്കാല ആഘോഷങ്ങള്‍

  
backup
April 27 2017 | 19:04 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5



കൊല്ലം: ജലാശയങ്ങളുടെ ആഴമറിയാത വേനലവധിക്കാലം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് അവധിക്കാലം അപകടക്കെണിയാകുന്നു. മുങ്ങിക്കുളിക്കാനും നീന്തിത്തുടിക്കാനും കുളങ്ങളും നദികളും തോടുകളും തെരഞ്ഞെടുക്കുന്ന കുട്ടികളില്‍ പലരും കുടുംബത്തിന്റെ പ്രതീക്ഷകള്‍ ബാക്കിവച്ചാണ് ദുരന്തത്തിലേക്ക് നടന്നടുക്കുന്നത്. കഴിഞ്ഞദിവസം കൊല്ലം ജില്ലയില്‍ ഓയൂരിലും പുത്തൂരിലുമായി ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ മുന്നു വിദ്യാര്‍ഥികളാണ് മരിച്ചത്. അമ്പലംകുന്ന് മീയന തോട്ടത്തില്‍ പുത്തന്‍വീട്ടില്‍ നവാസിന്റെ ഇരട്ടമക്കളായ ഹുസൈന്‍ (12), ഹസന്‍ (12) എന്നിവരും പുത്തൂരില്‍ സി.പി.എം തേവലപ്പുറം ലോക്കല്‍ സെക്രട്ടറി പുല്ലാമല കൈതാനവിള വീട്ടില്‍ എല്‍.അമല്‍രാജിന്റെ മകന്‍ അഭിരാജു(17)മായിരുന്നു മുങ്ങിമരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഓട്ടുമല ക്വാറിയിലെ വെള്ളക്കെട്ടിലാണ് ഇരട്ടക്കുട്ടികള്‍ മുങ്ങിമരിച്ചത്.
ഒരുസംഘം കുട്ടികളോടൊപ്പം ഇവര്‍ വീട്ടിലറിയാതെ കുളിക്കുന്നതിനായി ക്വാറിയിലെ വെള്ളക്കെട്ടില്‍ പോകുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ട്യൂബ് ഉപയോഗിച്ചു നീന്തുന്നതിനിടെ ട്യൂബ് തെന്നി മാറിയാണ് അപകടം ഉണ്ടായത്. ഈ സമയം മറുകരയിലായിരുന്ന മറ്റു കൂട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്നു സമീപവാസികള്‍ ഓടിയെത്തി ഉടന്‍തന്നെ കുട്ടികളെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അനുജനും സുഹൃത്തുക്കള്‍ക്കുമൊപ്പം പുല്ലാമല ക്ഷേത്രത്തോടു ചേര്‍ന്ന കുളത്തില്‍ അന്നുതന്നെ ഉച്ചയ്ക്കു രണ്ടിനു അനുജന്‍ അഭിനവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം നീന്താനിറങ്ങിയ അഭിരാജ് ഇടയ്ക്കു വെള്ളത്തില്‍ മുങ്ങുകയായിരുന്നു. പുത്തൂര്‍ ജി.എച്ച്.എസ.്എസ് പ്ലസ് ടു വിദ്യാര്‍ഥിയായ അഭിരാജ് പരീക്ഷാഫലം കാത്തിരിക്കുകയായിരുന്നു.
അവധിക്കാലത്തു കുട്ടികള്‍ നിയന്ത്രണമില്ലാതെയാണ് ആഘോഷത്തിലേക്ക് കടക്കുന്നത്. നദികളിലും വെള്ളക്കെട്ടുകളിലും മുങ്ങി താഴ്ന്ന് പൊങ്ങി ആഹ്ലാദം കണ്ടെത്തുന്ന ഇവര്‍ ജലാശയത്തിന്റെ ആഴവും പരപ്പും മനസിലാക്കുന്നില്ല. പണ്ടു കാലം മുതല്‍ അവധിക്കാലമെത്തുമ്പോള്‍ കുട്ടികള്‍ കുളങ്ങളും പുഴകളും കനാലുകളും തേടിപ്പോകാറുണ്ട്. എന്നാല്‍ അവര്‍ അപകടത്തില്‍പ്പെടുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും ഇന്നു കൂടുതലായിരിക്കുകയാണ്. പുറത്തുപോകുന്ന കുട്ടികള്‍ പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നില്ലെന്നു രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. നീന്തല്‍ അറിയാത്തവര്‍ നദികളിലും മറ്റും കുളിക്കാന്‍ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്തു വെള്ളം കുറയുന്നതിനാല്‍ പെട്ടെന്നു ചെളിയില്‍ കാലു കുടുങ്ങാന്‍ ഇടയുണ്ട്. ഇതറിയാതെ നീന്താനിറങ്ങുന്നവരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.
പുഴകളില്‍ മണലെടുത്ത കുഴികള്‍ മരണക്കുഴികളാണ്. ആരുമില്ലാതെ ഒഴിഞ്ഞ സ്ഥലങ്ങളിലെ കുളിയും ആഘോഷവും ഒഴിവാക്കണം. കുളിക്കാന്‍ ഇറങ്ങുമ്പോള്‍ വായു നിറച്ച റബര്‍ ട്യൂബുകളോ മറ്റു നീന്തല്‍ ഉപകരണങ്ങളോ കരുതണം. അപകടത്തില്‍പ്പെട്ടാലും രക്ഷപ്പെടാന്‍ ഇത് സഹായകമാകും. ബന്ധു വീടുകളിലെത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം അവര്‍ ഉറപ്പാക്കുകയാണ് വേണ്ടത്. ഓരോ വര്‍ഷവും വേനലവധിക്കാലത്തല്ലാതെ തന്നെ മുങ്ങിമരണം നടക്കാറുണ്ട്. കടലില്‍ കുളിക്കുന്നതുപോലും ഫാഷനായി കാണുന്ന പതിവും ഇന്ന് വര്‍ധിച്ചരിക്കുകയാണ്. കൊല്ലം ജില്ലയില്‍ കൊല്ലം ബീച്ച്, തിരുമുല്ലവാരം, അഴീക്കല്‍ ബീച്ച് എന്നിവിടങ്ങള്‍ അപകട മേഖലയാണ്. കൊല്ലം, അഴീക്കല്‍ ബീച്ചുകളിലും ഓരോ വര്‍ഷവും അപകടങ്ങള്‍ ഏറിവരുകയാണ്. സുനാമിക്കുശേഷം കൊല്ലം ബീച്ചാകട്ടെ അപകടമേഖലയായി മാറിക്കഴിഞ്ഞു. ഇവിടെ തിരയില്‍ കാലു നനയ്ക്കാന്‍ എത്തുന്നവരാണ് അധികവും അപകടത്തില്‍പ്പെടുന്നത്. അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ കൊല്ലം ബീച്ചിലെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ വിഷുദിനത്തില്‍ കൊല്ലം ബീച്ചിലെത്തിയവരുടെ ഏകദേശ കണക്കാകട്ടെ ഒരുലക്ഷത്തിലധികമായിരുന്നു. എന്നാല്‍ ഇതനുസരിച്ചുള്ള ബോധവല്‍ക്കണമോ അപായ സൂചനകളോ ഇവിടെയില്ലായെന്നതും വസ്തുതയാണ്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  24 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  25 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  29 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago