കണ്ണംകുണ്ട് പാലം യാഥാര്‍ഥ്യത്തിലേക്കെന്ന് എം.എല്‍.എ; സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായി പ്രദേശവാസികള്‍
മണ്ണാര്‍ക്കാട്: പുഴയോട് ചേര്‍ന്നുളള പ്രദേശവാസികള്‍ പാലത്തിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായതോടെ വെളളിയാര്‍പ്പുഴക്ക് കുറുകെ കണ്ണംകുണ്ടില്‍ പാലമെന്ന സ്വപ്നം യാഥാര്‍ഥ്യമാവാന്‍ പോവുന്നു. കാലങ്ങളായുളള ഇവിടുത്തുകാരുടെ ചിരകാല സ്വപ്നത്തിനാണ് വീണ്ടും എം.എല്‍.എ ഷംസുദ്ദീന്‍ പ്രതീക്ഷ നല്‍കിയിരിക്കുന്നത്.
പുഴക്ക് ഇരുവശവുമുളള റോഡ് അത്യാധുനിക രീതിയില്‍ ഷംസുദ്ദീന്‍ എം.എല്‍.എയുടെ ശ്രമഫലമായി റബറൈസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നവീകരിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ ആദ്യത്തെ ഗ്രാമീണ റബറൈസ് റോഡെന്ന സ്ഥാനവും അലനല്ലൂര്‍ - കണ്ണംകുണ്ട് - കൊടിയംകുന്ന് റോഡിനാണ്. എന്നാല്‍ പാലത്തിന്റെ അപര്യാപ്തത മഴക്കാലങ്ങളില്‍ യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. കോസ്‌വെയില്‍ വെളളം കയറിയാല്‍ പിന്നെ ഉണ്ണിയാല്‍ ചുറ്റി പതിനഞ്ചോളം കിലോമീറ്റര്‍ സഞ്ചരിച്ച് വേണം അലനല്ലൂരിലേക്കും തിരിച്ച് എടത്തനാട്ടുകരയിലേക്കും എത്തിപ്പെടാന്‍.
അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയുടെ ശ്രമഫലമായി കണ്ണംകുണ്ടില്‍ പാലത്തിന് നിരവധി തവണ തുക അനുവദിച്ചിരുന്നുവെങ്കിലും സ്ഥലം ലഭിക്കാത്തതിന്റെ പേരില്‍ പാലമെന്നത് അനന്തമായി നീളുകയായിരുന്നു. എന്നാല്‍ ഈയിടെ പ്രദേശവാസികള്‍ സ്ഥലം വിട്ടുതരാന്‍ സമ്മതിച്ചതായി എം.എല്‍.എ ഷംസുദ്ദീന്‍ ഇന്നലെ കോട്ടപ്പളളയില്‍ നടന്ന മലയോര റബറൈസ്ഡ് റോഡ് ഉദ്ഘാടന വേളയില്‍ അറിയിച്ചത് ഹര്‍ശാരവത്തോടെയാണ് ജനം സ്വീകരിച്ചത്. കൂടാതെ പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഈ വര്‍ഷം ലഭിക്കുന്ന ഫണ്ടില്‍ നിന്നും കണ്ണംകുണ്ടിലെ പാലത്തിന് തുക അനുവദിക്കുമെന്ന് എം.എല്‍.എ ഷംസുദ്ദീന്‍ തന്നെ പ്രഖ്യാപിച്ചതും ജനത്തിന് ഏറെ പ്രതീക്ഷയാണ് നല്‍കിയത്.
മഴ ശക്തമായതോടെ കണ്ണംകുണ്ട് കോസ്‌വെ അഞ്ചാം നാളും വെളളത്തില്‍ മുങ്ങി. ഇന്നലെ മഴ കുറവായിരുന്നുവെങ്കിലും വെളളിയാര്‍ കരകവിഞ്ഞാണ് ഒഴുകിയത്. പ്രദേശവാസികളായ പതിനഞ്ചോളം യുവാക്കള്‍ പകല്‍ മുഴുവന്‍ യാത്രക്കാരെയും, വാഹനങ്ങളെയും കരകടത്താനുളള വിശ്രമമില്ലാത്ത സേവനത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."