എല്‍.ഡി.എഫ് ജനങ്ങളെ വഞ്ചിക്കുന്നു: അനൂപ് ജേക്കബ്
മാനന്തവാടി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാവില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍.ഡി.എഫ് ജനങ്ങളെ ഒന്നടങ്കം വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുന്‍ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് എം.എല്‍.എ. മൂന്ന് വര്‍ഷം മുന്‍പുള്ള വിലയുടെ ഇരട്ടിയാണ് ഇപ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കുള്ളത്. ജനങ്ങളെ വഞ്ചിച്ചവര്‍ക്കെതിരേയുള്ള വിധി എഴുത്താകണം ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ ജനകീയ ഭരണമല്ല നടക്കുന്നതെന്നും ആക്രമികളെയും ജനദ്രോഹികളെയും കൊലപാതകം ചെയ്തവരെയും സഹായിക്കുന്ന ഭരണമാണ് നടക്കുന്നതെന്നും അനൂപ് ജേക്കബ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം അനൂപ് ജേക്കബ് നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. സ്വീകരണ കേന്ദ്രങ്ങളില്‍ ചാണ്ടി ഉമ്മന്‍, എക്കണ്ടി മൊയ്തൂതൂട്ടി, സില്‍വി തോമസ്, സലീം കേളോത്ത്, എ.എം നിഷാന്ത്, പി.ടി മുത്തലിബ്, എം.സി സബാസ്റ്റ്യന്‍, ജിതേഷ്, റഷീദ് ബാലുശ്ശേരി, ജോസഫ് കളപുരക്കല്‍, ജേക്കബ് സെബാസ്റ്റ്യന്‍, ഹംസ തങ്ങള്‍ പിലാക്കാവ്, വിജയന്‍, മുജീബ് കോടിയോടന്‍, മേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."