വീട്ടമ്മ മിന്നലേറ്റ് മരിച്ചു
നെടുമങ്ങാട്: വീടിന് പിന്നില്‍ നിന്ന വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. അഴിക്കോട് മരുതിനകം തടത്തരികത്ത് ദാറുല്‍ ബറക്കാത്തില് പരേതനായ ജലീലിന്റെ ഭാര്യ ലൈലബീവി (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. ചാറ്റല്‍ മഴ ഉണ്ടായതിനാല്‍ ടെറസിന് മുകളില്‍ ഉണക്കാനിട്ടിരുന്ന തുണി എടുക്കാന്‍ പോകവെയാണ് അപകടം നടന്നത്. ശക്തമായ ഇടിമിന്നലേറ്റ് പടവിലേക്ക് വീഴുകയായിരുന്നു.മിന്നലിന്റെ ശക്തിയില്‍ സമീപത്ത് നില്‍ക്കുകയായിരുന്ന തെങ്ങുകളില്‍ തീ പിടിക്കുകയും ചെയ്തു.സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ പൊള്ളലേറ്റ ലൈലാബീവിയെ ഉടനെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നെടുമങ്ങാട് ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ യൂണിറ്റ് എത്തിയാണ് തെങ്ങില്‍ പടര്‍ന്ന തീ അണച്ചത്. മക്കള്‍:അബ്ദുള്ള ,അല്‍ അമീന്, ആയിഷ.മരുമക്കള്‍:സഫീന,അബ്ദുല്‍ഖാദര്‍.അരുവിക്കര പഞ്ചായത്തിലെ കരുമരക്കോട് വാര്‍ഡ് മെമ്പര്‍ സബീനയുടെ സഹോദരിയാണ് പരേതയായ ലൈലബീവി.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.സംസ്കാരം ഇന്ന് ഉച്ചയോടെ അഴിക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."