'വിജിലന്‍സിലെ അധികാര കേന്ദ്രീകരണം അഴിമതി വര്‍ധിപ്പിക്കും'
തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യോറോയില്‍ താഴെത്തട്ടിലുള്ള അധികാരങ്ങള്‍ എടുത്തുമാറ്റി പൂര്‍ണമായും ഡയറക്ടറില്‍ കേന്ദ്രീകരിക്കുന്നതോടെ അഴിമതി വര്‍ധിക്കുമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒരു വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ചുമതല ഉണ്ടെങ്കിലെ ആത്മാര്‍ത്ഥതയും കാര്യക്ഷമതയും നിലനില്‍ക്കുകയുള്ളു. എല്ലാരംഗത്തും അധികാര വികേന്ദ്രീകരണം ശക്തിപ്പെടുന്ന കാലത്ത് വിജിലന്‍സിലെ അധികാരങ്ങളെല്ലാം ഡയറക്ടറില്‍ മാത്രം കേന്ദ്രീകരിക്കുന്നത് സര്‍ക്കാര്‍ ഇടപെടലിന് കൂടുതല്‍ അവസരമൊരുക്കും. വിജിലന്‍സ് എസ്.പിമാര്‍ക്കെങ്കിലും പരാതി സ്വീകരിക്കാനും ത്വരിത പരിശോധന നടത്താനും അധികാരമുണ്ടാകണം. താഴെത്തട്ട് മുതല്‍ ഉന്നതതലം വരെയുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടിരിക്കുന്ന രാജ്യത്ത് വിജിലന്‍സിനെ ദുര്‍ബലമാക്കുന്നത് ദൂരവ്യാപകമായ ഭവിഷത്ത് സൃഷ്ടിക്കും. അഴിമതിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കേണ്ടത് സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന ജനങ്ങളുടെ കടമയാണ്. സമ്പത്തും സ്വാധീനവും ഉള്ളവര്‍ ഏതുവിധേനയും കാര്യങ്ങള്‍ സാധിക്കും. പാവപ്പെട്ടവര്‍ എന്നും അവകാശങ്ങള്‍ ലഭിക്കാതെ കഷ്ടതയിലാകും. ഈ സ്ഥിതിവിശേഷത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ വിജിലന്‍സിന് കഴിയുന്നുണ്ട്. അതുകൂടി തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് തികഞ്ഞ അനീതിയാണെന്നും രാമഭദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."