HOME
DETAILS
MAL
പരിശോധനാ ഫലം കാക്കാതെ പോസിറ്റീവായ യുവാവിനെ പറഞ്ഞുവിട്ടു
backup
July 26 2020 | 05:07 AM
ചങ്ങനാശേരി: കൊവിഡ് പരിശോധനാഫലം വരുന്നതിനു മുമ്പ് ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവിനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് കൊവിഡ് പോസിറ്റീവാണെന്നും പരിശോധനാ ഫലം വന്നു. ഇതോടെ യുവാവിനെ കൊവിഡ് സെന്ററിലേക്ക് മാറ്റി.
ഒപ്പം വീട്ടിലെത്തി യുവാവ് ഇടപെഴകിയ കുടുംബാംഗങ്ങളെ ക്വാറന്റൈനിലേക്കു മാറ്റി. ആരോഗ്യവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്നാണ് ഒരു കുടുംബം ഒന്നിച്ച് ക്വാറന്റൈനില്‍ പോകേണ്ട അവസ്ഥ വന്നത്. യുവാവിന്റെ പ്രായമായ അച്ഛനും അമ്മയും എട്ടുമാസം ഗര്‍ഭിണിയായി ഭാര്യയുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ ഇപ്പോള്‍ ക്വാറന്റൈനിലായിരിക്കുന്നത്.
ഇതരസംസ്ഥാനത്തുനിന്ന് എത്തിയതായിരുന്ന കങ്ങഴ സ്വദേശിയായ യുവാവ് തെങ്ങണ ആശുപത്രിയില്‍ 14 ദിവസം ക്വാറന്റൈന് പൂര്‍ത്തിയാക്കിയപ്പോള്‍ യുവാവിനെ വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് പറഞ്ഞു വിടുകയായിരുന്നു.പരിശോധനാ ഫലം വരുന്നതിനുമുമ്പ് ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവിനെ വീട്ടിലേക്കയച്ചത് സംബന്ധിച്ച വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ ഇങ്ങനെയൊക്കെയാണ് സര്‍ക്കാര്‍ കാര്യമെന്ന വിശദീകരണമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയതെന്നു യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കൊവിഡ് സ്ഥിരീകരിച്ച യുവാവിപ്പോള്‍ കുറിച്ചിയിലുള്ള കൊവിഡ് സെന്ററിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."