ആവേശം തണുത്ത് കുട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണം
മാനന്തവാടി: കേരളത്തിലെ തെരഞ്ഞെടുപ്പ് ആരവമൊന്നും തോല്പെട്ടി ചെക്ക് പോസ്റ്റ് കടന്ന് കര്‍ണാടകയിലെ കുടക് ജില്ലയില്‍ എത്തിയാല്‍ കാണാനില്ല. പോസ്റ്ററോ ബാനറോ ബോര്‍ഡുകളോ അതിര്‍ത്തി ഗ്രാമമായ കുട്ടയില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ല. 18ന് തെരഞ്ഞെടുപ്പ് നടക്കുന്നതിന് കേവലം 10 ദിനം മുന്‍പുള്ള സ്ഥിതിയാണിത്. പരസ്യ പ്രചാരണം കാണാനില്ലെങ്കിലും വീട് വീടാന്തരം കയറി ഇറങ്ങിയുള്ള പ്രചാരണം ഇവിടെ സജീവമാണ്. മൈസൂരു- കുടക് മണ്ഡലത്തിന്റെ ഭാഗമാണ് അതിര്‍ത്തിയിലെ കുട്ട ഉള്‍പ്പെടെയുള്ള ഗ്രാമങ്ങള്‍. നിലവിലെ എം.പി പ്രതാപ് സിമ്മയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ജെ.ഡി.എസിലെ വിജയ് ശങ്കര്‍ ജനവിധി തേടുന്നുണ്ട്. ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. രാഹുല്‍ അയലത്ത് മത്സരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."