യത്തീം സ്റ്റുഡന്റ്‌സ് ഫെസ്റ്റിന് പരിസമാപ്തി
തിരുവനന്തപുരം: യത്തീംഖാനയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 3 ദിവസമായി നടന്നുവന്ന അഖിലകേരളാ യത്തീം സ്റ്റുഡന്റ്‌സ് ഫെസ്റ്റിന് പരിസമാപ്തി. സമാപനസമ്മേളനവും സമ്മാനദാനവും മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. അവസരമാണ് എല്ലാ വിജയത്തിനും നിദാനമെന്നും അനാഥനായാലും സനാഥനായാലും അവസരം കൈവന്നാല്‍ മാത്രമേ അത് ഉപയോഗപ്പെടുത്തി മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം യതീംഖാനാ പ്രസിഡന്റ് എം.കെ നാസറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വി.എസ് ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, എ.പി ഉബൈദുള്ള എം.എല്‍.എ എന്നിവര്‍ ക്യാഷ് അവാര്‍ഡും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. എ. സൈഫുദ്ദീന്‍ ഹാജി, എം.കെ അബ്ദുല്‍റഹീം, അഡ്വ. എം.എം ഹുസയ്ന്‍, ഡോ. പി. നസീര്‍, എ. ഹാജാ നാസിമുദ്ദീന്‍, വള്ളക്കടവ് ആബ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മലപ്പുറം വളവന്നൂര്‍ ബാഫഖി യതീംഖാന ഒന്നാംസ്ഥാനവും നിലമ്പൂര്‍ മജ്മഅ സഖാഫത്തില്‍ ഇസ്‌ലാമിയാ രണ്ടാംസ്ഥാനവും കോഴിക്കോട് പാലാഴി ഹിദായ ഓര്‍ഫനേജ് മൂന്നാംസ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യന്‍ഷിപ്പ്, അബൂബക്കര്‍ സിദ്ദീഖ് ഇര്‍ഫാനിയ യതീംഖാന ചപ്പാരപ്പടവ് കണ്ണൂരും മുഹമ്മദ് മജ്മഅ സഖാഫത്തില്‍ ഇസ്‌ലാമിയ നിലമ്പൂരും പങ്കുവച്ചു.
ജൂനിയര്‍ വിഭാഗത്തില്‍ സയ്യിദ് ഹസ്സന്‍ ബുഖഹാനുദ്ദീന്‍, മനാറുല്‍ ഇസ്‌ലാം ഓര്‍ഫനേജ്, മലപ്പുറവും നേടി. ഓര്‍ഫനേജ് ഫെസ്റ്റിന്റെ മികച്ച സംഘാടനത്തിന് ഡോ. എ. നിസാറുദ്ദീന്‍, ഡോ. എസ്.എ ഷാനവാസ്, വി. നൗഷാദ് എന്നിവരെയും തിരുവനന്തപുരം യതീംഖാന സ്ഥാപക അംഗങ്ങളായ കലാപ്രേമി ബഷീര്‍ബാബു, എം. മുഹമ്മദ് കുഞ്ഞ് എന്നിവരെയും ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."