മൂന്നാറില്‍ യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ ഇന്ന്
തൊടുപുഴ: പൊതു വേദിയില്‍ അശ്ലീലച്ചുവയുള്ള വാക്കുകള്‍ പ്രയോഗിച്ചും അംഗവിക്ഷേപങ്ങള്‍ കാണിച്ചും മൂന്നാറിലെ തോട്ടം തൊഴിലാളികളെ അപമാനിച്ച മന്ത്രി എം.എം മണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൂന്നാര്‍ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ മുഖ്യ പ്രഭാഷണം നടത്തും. യു.ഡി.എഫ് നേതാക്കളായ എ.കെ മണി , അഡ്വ. ഇ.എം ആഗസ്തി, റോയി കെ പൗലോസ്, എം.റ്റി തോമസ്, കെ.എം എ ഷുക്കൂര്‍, തോമസ് ജോസഫ്, അനൂപ് ഫ്രാന്‍സിസ്, സുരേഷ് ബാബു, മാര്ട്ടിന് മാണി, പി.വി സ്കറിയ, ജി മുനിയാണ്ടി, സലികുമാര്‍, സിദ്ദിഖ്, ജീസ്സസ്, കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്മാന് അഡ്വ എസ് അശോകന്, കണ്‍വീനര്‍ റ്റി.എം സലീം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."