'ചെലോല്‍ത് റെഡിയാകും; ചെലോല്‍ത് റെഡിയാകൂല, ന്റെ ത് റെഡ്യായില്ല..ന്ക്കത് കൊയപ്പല്ല'- സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് ഫാഇസിന്റെ പൂ നിര്‍മ്മാണം video
മലപ്പുറം: 'ഹായ് ഫ്രണ്ട്സ്, ഇന്ന് ഞമ്മള് ണ്ടാക്കാന്‍ പോവ്ന്നത് ഒരു പൂവാണ്. ഇങ്ങന്ത്തെ പൂവ്. അയിന്ള്ള ആവശ്യം. ഇങ്ങക്ക് മാണെങ്കി പെന്‍സില്‍ ട്ക്ക. ഞാന്‍ പെന്‍സില്‍ ട്ത്ത്ട്ട്ണ്ട്. കത്രിക. അതി പേപ്പറ്. ഇത് മാത്രം മതി..ഇനി ഞമ്മള്ക്ക് ഇങ്ങനെ ഒരു മടക്ക് മടക്കാ..'- മലയാളികളുടെ വാട്സ് ആപ്പില്‍ ഒഴുകുകയാണ് മുഹമ്മദ് ഫാഇസ് എന്ന നാലാം ക്ലാസുകാരന്റെ പൂ നിര്‍മാണം. ഫോണുകളില്‍ നിന്ന് ഫോണുകളിലേക്ക്...ഫേസ്ബുക്കില്‍...തുടങ്ങി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ നാലാംക്ലാസുകാരന്. തീര്‍ത്തും നിഷ്ക്കളങ്കമായി തന്റെ നാടന്‍ ശൈലിയില്‍ ഫാഇസ് പൂ നിര്‍മിക്കുന്നത് പറഞ്ഞു വെക്കുമ്പോള്‍ കാണുന്നവരുടെ മനസ്സില്‍ ഒത്തിരി ഇഷ്ടം നിറയുകയാണ്...ഒപ്പം ഒരുപാട് ബഹുമാനവും. കുഞ്ഞുകുട്ടിയുടെ ആത്മവിശ്വസം എല്ലാവര്ക്കും മാതൃകയാണെന്ന് കാണുന്നവര്‍ കാണുന്നവര്‍ പങ്കുവെക്കുന്നു.
ഇങ്ങനൊരു ഷെയ്പ്പില്‍ മടക്കാന്‍ പറഞ്ഞ് ഫാഇസ് പൂവിന്റെ ആകൃതിയില്‍ വെട്ടാന്‍ ഒരടയാളം വരക്കുന്നുണ്ട്. ഇങ്ങക്ക് വേണെങ്കി വരച്ചാ മതി എന്നും പറയുന്നുണ്ട്. താന്‍ മല പോലെ ഒരടയാളം വരച്ച് കാമറ്ക് മുന്നില്‍ പിടിച്ച് ഫായിസ് എല്ലാര്ക്കും കാണിച്ചു തരുന്നു. ഒടുക്കം വെട്ടി നോക്കിയപ്പോഴോ..അവിടെയാണ് ഫാഇസിന്റെ കിടിലന്‍ പ്രതികരണം വരുന്നത്.
വെട്ടി മാറ്റിയ ബാക്കി കടലാസ് നിവര്‍ത്തിയപ്പോള്‍ സംഗതി പാളി. എന്നാല്‍ അത് മൂപ്പര്ക്കൊരു വിഷയമേ അല്ല. 'ചെലോല്‍ത് റെഡിയാകും; ചെലോല്‍ത് റെഡിയാകൂല, ന്റെ ത് റെഡ്യായില്ല'- ഫായിസ് പറയുന്നു. വേറെ ഷെയ്പ്പിലാണ് വന്നതെന്നും അവന് കൂട്ടിച്ചേര്‍ക്കുന്നു 'ചെലോല്‍ത് റെഡിയാകും; ചെലോല്‍ത് റെഡിയാക്കൂലാ. ന്റെത് റെഡിയായില്യ. ന്റെത് വേറൊരു മോഡലാ വന്നത്. അങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പില്യ'
വീട്ടിലെ ഫോണെടുത്ത് റൂമില്‍ കയറി ഫാഇസ് ചെയ്തു വിട്ട വീഡിയോ ഗള്‍ഫിലുള്ള ഉപ്പക്ക് അയച്ചു. കുടുംബാംഗങ്ങള്‍ ആസ്വദിച്ച ഈ വീഡിയോ ഗ്രൂപില്‍ നിന്നും ഗ്രൂപിലേക്ക് പറന്നു. നിഷ്കളങ്കമായ ഒരു കുട്ടിത്തത്തിന്റെ ശുഭാപ്തി നിറഞ്ഞ വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ഇതു പങ്കു വെച്ചു. അതോടെ മലയാളികള്‍ക്കിടയില്‍ വീഡിയോ വീണ്ടും വൈറലായി. സാമൂഹ്യ മാധ്യമങ്ങളില്‍ മോട്ടിവേഷന്‍ പോസ്റ്റുകളായി.
ഫാഇസിന്റെ 'ചെലോല്‍ദ് റെഡിയാകും; ചെലോല്‍ദ് റെഡിയാവൂല. അയിന് കൊയപ്പല്യ' പ്രചാരം പിടിച്ചു. നാലാം ക്ലാസുകാരന്റെ പോസിറ്റീവ് മനോഭാവത്തെയാണ് സാമൂഹിക മാധ്യമങ്ങള്‍ പ്രശംസിച്ചത്. വീഡിയോ വൈറലായതോടെ ഉണ്ടാക്കാന്‍ കരുതിയ ശരിക്കുള്ള പുവിന്റെ മാതൃകയും പരിചയപ്പെടുത്തലുമായി മറ്റൊരു വീഡിയോ കൂടി ഫാഇസ് പുറത്തിറക്കിയിട്ടുണ്ട്.മലപ്പുറം ജില്ലയിലെ കിഴിശ്ശേരി കുഴിഞ്ഞൊളം പറക്കാട് കുന്ന ത്തീരി അബ്ദുല്‍ മുനീര്‍ സഖാഫി- മൈമുന ദമ്പതികളുടെ പുത്രനാണ് ഈ കൊച്ചു മിടുക്കന്.
[video width="220" height="400" mp4="http://suprabhaatham.com/wp-content/uploads/2020/07/WhatsApp-Video-2020-07-26-at-10.44.46-AM-1.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."