ക്ഷീര കര്‍ഷകര്‍ വിഷുവിന് പട്ടിണി സമരം നടത്തും
കല്‍പ്പറ്റ: ക്ഷീരമേഘലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിഷുവിന് ക്ഷീര കര്‍ഷകര്‍ കുന്ദമംഗലം മില്‍മ ഓഫിസിന് മുന്നില്‍ പട്ടിണി സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെള്ളപ്പൊക്കവും വരള്‍ച്ചയും ക്ഷീരമേഖലയെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. തീറ്റപ്പുല്ലിന്റെ ക്ഷാമവും കാലിത്തീറ്റയുടെ അടിക്കടിയുള്ള വിലക്കയറ്റവും മില്‍മ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തലാക്കിയതും ക്ഷീരമേഖലക്ക് തിരിച്ചടിയായിരിക്കുകയാണ്. മരുന്നുകള്‍ക്ക് വന്‍ വിലയാണ് കമ്പനികള്‍ ഈടാക്കുന്നത്. കാലിത്തീറ്റയുടെയും മരുന്നിന്റെയും ഗുണനിലവാരം ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ വളരെ കുറവാണ്. സബ്‌സിഡിയോടെ കിട്ടുന്ന കാലിത്തീറ്റക്ക് ഗുണനിലവാരം തീരെയില്ല. പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പാല്‍ ലിറ്ററിന് 40 രൂപയെങ്കിലും അടിസ്ഥാന വില നിശ്ചയിക്കണം. ലിറ്ററിന് അഞ്ച് രൂപ വേനല്‍ക്കാല ഉല്‍പാദക ബോണസായി അനുവദിക്കണം.
ആശുപത്രികളില്‍ അത്യാവശ്യ മരുന്നുകള്‍ ലഭ്യമാക്കുകയും ഡോക്ടര്‍മാരുടെ കുറവ് നികത്തുകയും വേണം. അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്ന മായം കലര്‍ന്ന പാലും പാലുല്‍പന്നങ്ങള്‍ക്കുമെതിരേ ശക്തമായ നടപടികളുണ്ടാകണം. പ്രളയത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു സഹായവും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. മിലിട്ടറി ഫാമില്‍നിന്നും കുറഞ്ഞ വിലക്ക് പശുക്കളെ ലഭ്യമാക്കുന്ന പദ്ധതിയില്‍ കര്‍ഷകര്‍ അപേക്ഷിച്ചെങ്കിലും മൃഗസംരക്ഷണ വകുപ്പ് തടസം നിന്ന് അവ നഷ്ടപ്പെടുത്തി. പ്രളയത്തില്‍ പശുക്കളെ നഷ്ടമായ കര്‍ഷകര്‍ക്ക് ഇത് ഒരു പരിധിവരെ ആശ്വാസമാകുമായിരുന്നു. ഉത്തര്‍പ്രദേശ്, ആസാം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ പദ്ധതിയിലൂടെ പശുക്കളെ കര്‍ഷകര്‍ക്ക് ലഭ്യമാക്കി. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴിയാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ മേഖല പ്രസിഡന്റ് വേണു ചിറയത്ത്, ജില്ലാ പ്രസിഡന്റ് ലില്ലി മാത്യു, എം.കെ ശിവദാസന്‍, പി.എസ് അഭിലാഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."