നൂറുകണക്കിന് വീടുകള്‍ വെള്ളക്കെട്ടില്‍: തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം
തൃശൂര്‍ : ജില്ലയുടെ തീരദേശ മേഖലയില്‍ കടലേറ്റം രൂക്ഷമായി . ഏങ്ങണ്ടിയൂര്‍, ചാവക്കാട് മേഖലയില്‍ കടലേറ്റം മൂലം നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി.
ചേറ്റുവ അഴിമുഖം മുതല്‍ ഏത്തായ്, പൊക്കുളങ്ങര ബീച്ചുകളില്‍ കടല്‍വെള്ളം ശക്തമായി കരയിലേക്ക് അടിച്ചുകയറുകയാണ്. ഏത്തായ് ബീച്ചില്‍ ഈച്ചരന്‍ ചന്ദ്രന്റെ വീടിനകത്തു കടല്‍വെള്ളം ഒഴുകിയെത്തി.
വേലിയേറ്റം ശക്തമായതാണ് കടല്‍ക്ഷോഭത്തിന് കാരണമായത്. അഴീമുഖം, ഏത്തായ്, പൊക്കുളങ്ങര ബീച്ചുകളില്‍ കടല്‍ക്ഷോഭം ശക്തമായതോടെ മുപ്പതോളം വീടുകള്‍ കനത്ത വെള്ളക്കെട്ടില്‍ തുടരുകയാണ്. കടല്‍വെള്ളെത്തോടോപ്പം ഒഴുകിയെത്തിയ ചെളി വീടുകള്‍ക്കു ചുറ്റും കെട്ടിക്കിടക്കുകയാണ്.
ഇതു പകര്‍ച്ചവ്യാധിക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പല ഭാഗങ്ങളിലും വീട്ടുപകരണങ്ങള്‍ കടല്‍വെള്ളത്തില്‍ ഒഴുകി പോകാതിരിക്കാന്‍ പുരയിടത്തിലെ ചാലില്‍ വഞ്ചിക്കെട്ടി താല്‍ക്കാലിക തടയണ കെട്ടിയുണ്ടാക്കിയിരിക്കുകയാണ്.
തുടര്‍ച്ചയായ കടല്‍ക്ഷോഭം മൂലം പല വീടുകളുടേയും തറകള്‍ തകര്‍ച്ചയുടെ വക്കിലാണ്. റോഡ് മണല്‍ മൂടിയതിനാല്‍ കാല്‍നടയാത്ര ദുസഹമാണ്.
കടല്‍ക്ഷോഭം ശക്തമായ ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ദുരിതാശ്വാസ കേന്ദ്രം ഉള്‍പ്പെയെയുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
മുനയ്ക്കക്കടവ്, വെള്ളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി വളവ്, ആശുപത്രി പടി പ്രദേശങ്ങളിലാണ് ശക്തമായ കടലേറ്റം പ്രകടമാകുന്നത്.
എറിയാട് മേഖലയിലും കടല്‍ക്ഷോഭം ശക്തം
കൊടുങ്ങല്ലൂര്‍: എറിയാട് മേഖലയില്‍ കടല്‍ക്ഷോഭം ശക്തമായി ആയിരത്തോളം വീടുകള്‍ വെള്ളത്തിലായി. പതിനായിരക്കണക്കിനാളുകള്‍ കടലാക്രമണ ഭീതിയിലാണ്.
എറിയാട് പഞ്ചായത്തിലെ ചന്ത, മണപ്പാട്ട് ചാല്‍, ആറാട്ടുവഴി, ലൈറ്റ് ഹൗസ്, പേബസാര്‍ എന്നീ കടപ്പുറങ്ങളിലാണ് വേലിയേറ്റം ശക്തമായുള്ളത്.
ഒരു കിലോമീറ്റര്‍ ദൂരത്തോളം കടല്‍ കയറിയതോടെ ടിപ്പു സുല്‍ത്താന്‍ റോഡിന് പടിഞ്ഞാറ് ഭാഗം ഏത് നിമിഷവും കടല്‍ കയറുമെന്ന ഭീതിയിലായി.
രാവിലെ പത്ത് മണിയോടെയാണ് കടല്‍ക്ഷോഭം തുടങ്ങിയത്.തുടക്കത്തില്‍ നേരിയ തോതില്‍ അനുഭവപ്പെട്ട കടലാക്രമണം താമസിയാതെ രൂക്ഷമായി.
ഒട്ടനവധി വീടുകള്‍ക്കുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗൃഹോപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ നശിച്ചു.
വയോധികരും, കുട്ടികളും ഉള്‍പ്പടെയുള്ള ചില കുടുംബങ്ങള്‍ സുരക്ഷിത സ്ഥാനം തേടി പോയപ്പോള്‍ ചില വീട്ടുകാര്‍ മറ്റെങ്ങും പോകില്ലെന്ന തീരുമാനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."