നൂറു രൂപ കൈക്കൂലി നല്‍കാത്തതിന് കോര്‍പറേഷന്‍ ഉദ്യേഗസ്ഥര്‍ തകര്‍ത്തെറിഞ്ഞ 13കാരന്റെ ജീവിതത്തിലേക്ക് സഹായ ഹസ്തവുമായി ജനപ്രതിനിധികള്‍
ഭോപാല്‍: ഏറെ ഹൃദയഹാരിയായിരുന്നു ഉപജീവനത്തിനായി തെരുവില്‍ കോഴിമുട്ട വില്‍ക്കാനിറങ്ങിയ 13കാരന്‍ 100 രൂപ കൈക്കൂലി നല്‍കിയില്ലെന്ന കാരണത്താല്‍ അധികൃതരുടെ ക്രൂരതക്ക് ഇരയായ സംഭവം. നൂറു രൂപ നല്‍കാത്തതിന് വില്‍പ്പനയ്ക്കായി നിരത്തിവെച്ച കോഴിമുട്ടയുടെ വണ്ടി തട്ടിമറിച്ചിട്ട് മുട്ടകള്‍ പൊട്ടിച്ചുകളഞ്ഞു കോര്‍പറേഷന്‍ അധികൃതര്‍. ഇപ്പോഴിതാ അവന് സഹായ ഹസ്തവുമായി എത്തിയിരിക്കുയാണ് ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവര്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം.
കുട്ടിയുടെയും സഹോദരന്റെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് എംപി ദിഗ് വിജയ് സിങ് അറിയിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വീട് വെച്ച് നല്‍കാമെന്നാണ് ബിജെപി എംപി മെണ്ടോലയുടെ വാഗ്ദാനം. പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ വീട് വെച്ചുനല്‍കുമെന്നാണ് എംഎല്‍എ അറിയിച്ചത്. ഒപ്പം സൈക്കിളും വസ്ത്രങ്ങളും നല്‍കി. മുന്‍സിപ്പല്‍ അധികൃതര്‍ മുട്ട വണ്ടി തട്ടിമറിച്ചിട്ടതോടെ 8000 രൂപയുടെ നഷ്ടമാണുണ്ടായത്. നിരവധി പേര്‍ കുട്ടിക്ക് സാമ്പത്തിക സഹായം നല്‍കിയതായും പിതാവ് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജൂലൈ 22നാണ് മുന്‍സിപ്പല്‍ അധികൃതരുടെ കുട്ടിയോട് അതിക്രമം കാട്ടിയത്. രാവിലെ കച്ചവടത്തിനെത്തിയ തന്നോട് അധികൃതരെത്തി ഒന്നുകില്‍ കച്ചവടം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ 100 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടതായി ബാലന്‍ പറഞ്ഞു. അത് നിരസിച്ചതോടെയാണ് കോഴിമുട്ട വില്‍പ്പനയ്ക്ക് വെച്ച വണ്ടി, മുട്ടയോടെ തട്ടിത്തെറിപ്പിച്ച് നശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."