റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടിക; അനധികൃതമായി ഉള്‍പ്പെട്ടവര്‍ക്കെതിരേ ക്രിമിനല്‍ നടപടിയുമായി സപ്ലൈ ഓഫിസ്
ചേര്‍ത്തല. താലൂക്കില്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട മുന്‍ഗണനാ പട്ടികയില്‍ അനധികൃതമായി കയറി കൂടിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍.
മുന്‍ഗണനാ പട്ടികയില്‍ നിന്നും സ്വമേധയാ പുറത്തു പോകുവാന്‍ പല തവണ അവസരം നല്‍കിയിട്ടും കുറച്ചു അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. തുടര്‍ന്നുള്ള അന്യേഷണത്തില്‍ നിരവധി പേര്‍ ഇപ്പോഴുംസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിക്കാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുന്നത്.
ഇങ്ങനെയുള്ളവര്‍ക്കെതിരെ അനര്‍ഹമായി കൈപ്പറ്റിയ സബ്‌സിഡി റേഷന്‍ സാധനങ്ങളുടെ വില ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് ഈടാക്കുവാനും ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ ക്ക്ശുപാര്‍ശ ചെയ്യുവാനുമാണ് തീരുമാനം. മറ്റ് സ്ഥാപന മേധാവികളും ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്. അതര്‍ഹമായ കാര്‍ഡുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വിവരം അറിയിക്കുകയോ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, അധ്യാപകര്‍, സഹകരണ ജീവനക്കാര്‍, 4 ചക്ര വാഹനം സ്വന്തമായിട്ടുള്ളവര്‍ ,1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീട് ഉള്ളവര്‍ ഉള്‍പ്പെടെ ഇപ്പോഴും പല കുടുംബങ്ങളും മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെക്കുന്നതായി അറിവു ലഭിച്ചിട്ടുണ്ട്.
അനര്‍ഹമായി കാര്‍ഡ് കൈപ്പറ്റിയിട്ടുള്ളവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പട്ടികയില്‍ നിന്നും പുറത്തു പോകുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം നടപടി നേരിടുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങിയ സ്‌ക്വാഡാണ് അനധികൃതമായി കൈവശം വെച്ചിട്ടള്ള റേഷന്‍ കാര്‍ഡ് പിടിച്ചെടുക്കുവാനുള്ള പരിശോധന നടത്തുന്നത്.
ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ മാത്രം ഏതാണ്ട് 3000 അനധികൃത റേഷന്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ എ.സലിം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."