അപകടഭീഷണിയാകുന്ന അക്വേഷ്യ മരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യം
ചാരുംമൂട്: കെ.പി റോഡില്‍ ലെപ്രസി സാനിട്ടോറിയം ഭാഗത്തും നൂറനാട് മുതുകാട്ടുകര വിവേക് വിദ്യാമന്ദിര്‍ മുതല്‍ കിഴക്ക് പബ്ലിക് മാര്ക്കറ്റുവരേയും, പഴയ നൂറനാട് റേഞ്ച് എക്സൈസ് കെട്ടിടത്തിനു സമീപത്തുമായി ഏതു നേരവും അപകട സാദ്ധ്യത ഉണ്ടാകുവാന്‍ ഇടയാകുന്ന തരത്തില്‍ അന്‍പതോളം അക്വേഷ്യ മരങ്ങള്‍ വീടുകള്‍ക്കും, വൈദ്യുതി ലൈനും ഭീഷണിയായി നിലനില്ക്കുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് കനാല്‍ റോഡിനു സമീപം നിന്ന അക്ക്യേഷ്യ മരം രണ്ടായി പിളര്‍ന്നു വീടിനു മുന്നിലേക്ക് നിലംപതിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടിവീണു. ഈ സമയം വീടിനു മുന്നില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ജീവഹാനി സംഭവിച്ചില്ല.
സദാ നേരവും ജനത്തിരക്കുള്ള കനാല്‍ റോഡിന്റെ തൊട്ടടുത്താണ് സംഭവം. വേനല്മഴക്കെപ്പമെത്തുന്ന കാറ്റ് ഭയന്നു കഴിയുകയാണിവിടങ്ങളിലുള്ള വീട്ടുകാര്‍. മഴക്കാലത്തിനു മുമ്പായി അപകടാവസ്ഥയില്‍ നില്ക്കുന്ന മുഴുവന്‍ മരങ്ങളും കണ്ടെത്തി അത് അവിടെങ്ങളില്‍ നിന്നും നീക്കം ചെയ്യുവാനുള്ള നടപടി കെ ഐ പി യും ഫോറസ്റ്റ് വകുപ്പും അടിയന്തിരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."