ചൊരിമണലില്‍ കോളിഫ്‌ളവര്‍ കൃഷി വിജയകരമാക്കി പെണ്‍കൂട്ടായ്മ
ചേര്‍ത്തല: കടല്‍തീരത്തെ ചൊരിമണലില്‍ വിജയകരമായി കോളീഫ്‌ളവര്‍ കൃഷി ചെയ്ത് പെണ്‍കൂട്ടായ്മ. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പള്ളിത്തോട് സ്വരുമ പെണ്‍കൃഷിക്കുട്ടായ്മയാണ് ഉപ്പിന്റെ അധികമുള്ള കടല്‍ തീര ചൊരിമണലില്‍ കോളീഫ്‌ളവര്‍ കൃഷി ചെയ്ത് വിജയകരമാക്കിയത്.
കടുത്ത വേനല്‍ ചൂടില്‍ മണ്ണിലെ നവു നിലനിര്‍ത്തി കൃഷികള്‍ നശിക്കാതെ സംരക്ഷിക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷകര്‍ക്ക് വേണ്ട സഹായം നല്‍കി കൃഷിയില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ നടത്തുകയാണ് തുറവുര്‍ കൃഷിഭവന്‍ അധികൃതര്‍. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സ്വായം സഹായ സംഘംങ്ങളേയും കുടുബശ്രീ കൂട്ടായ്മകളേയും കണ്ടെത്തി ഇവര്‍ വഴി വന്‍തോതിലുള്ള പച്ചക്കറികൃഷിയാണ് ഇവിടെ ചെയ്തു വരുന്നത്. കോളിഫ്‌ളവര്‍ കൂടാതെ വിവിധയിനം ചീരകള്‍, തക്കാളി, പടവലം, മത്തന്‍, ക്യാബേജ്, മുളക്, വെണ്ട, പയര്‍, വഴുതന തുടങ്ങി അത്യുല്‍പ്പാദനശേഷിയുള്ള പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. കൂടിയ ഇനം തൈകളും സാമ്പത്തിക സഹായവും പരിശീലനവും കൃഷിഭവന്‍ വഴി നല്‍കുകയും തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്ത് കൃഷിക്കാവശ്യമായ പിന്‍തുണയും നല്‍കി വരുന്നു. വളമംഗലം, തുറവുര്‍, മനക്കോടം ,പള്ളിത്തോട് ഭാഗങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും നാഷണല്‍ ഹൈവേ സൈഡിലുമായി വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട്.വിഷരഹിത പച്ചക്കറികള്‍ ആയതിനാല്‍ ആവശ്യക്കാരും കൂടുതലാണ്.
മുന്‍വര്‍ഷങ്ങളില്‍ കൃഷിഭവന്‍ വഴി ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കിയിരുന്നെങ്കിലും തൊഴിലുറപ്പ് ദിനങ്ങള്‍ തീരുന്നതോടെ തുടര്‍ പരിചരണം ലഭിക്കാതെ നശിച്ചുപോകുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ അതാത് സമയങ്ങളില്‍ കൃഷിഭവനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നത് കര്‍ഷകരായ സ്ത്രികള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."