ചെന്നിത്തല അഞ്ചാം ബ്ലോക്കില്‍ കൊയ്ത്ത് ആരംഭിച്ചു
മാന്നാര്‍: കുട്ടനാടന്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ ചെന്നിത്തല അഞ്ചാം ബ്ലോക്കിലെ പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്ത് ആരംഭിച്ചു.
കുട്ടനാട്ടില്‍ നിന്നെത്തിയ അഞ്ച് കര്‍ഷകര്‍ ചേര്‍ന്ന് ആരംഭിച്ച കുട്ടനാട് ഹരിത സംഘത്തിന്റെ നേതൃത്വലാണ് 350 ഏക്കര്‍ നിലത്തില്‍ കൃഷിയിറക്കിയത്. വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന ഇവിടം അന്‍പതോളം കര്‍ഷകരുടെ ഉടമസ്ഥതയിലായിരുന്നു. ഇവരില്‍ നിന്ന് പാട്ടവ്യവസ്ഥയിലാണ് കൃഷിയിറക്കിയത്.ചെന്നിത്തലയിലെ 15 ബ്ലോക്കിലെ ഏറ്റവും വലിയ പാടമായ അഞ്ചാം ബ്ലോക്കില്‍ അച്ചന്‍കോവിലാറിന്റെ കൈവഴിയായ പുത്തനാറില്‍ നിന്നും നാല് തോട്ടില്‍ നിന്നും വെള്ളമെത്തിച്ചായിരുന്നു കൃഷി നടത്തിയത്.
കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടായ ഈ പാടത്ത് എക്കലിന്റെ സാന്നിധ്യം കൂടുതലായിരുന്നു. ട്രാക്ടറും മണ്ണുമാന്തിയുമിറക്കി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് നിലമൊരുക്കിയത്. സര്‍ക്കാരില്‍ നിന്നും സൗജന്യമായി ലഭിച്ച നെല്ലാണ് ഇവിടെ ആദ്യംവിതച്ചത്.വിതച്ച് ഒന്നരയാഴ്ച കഴിഞ്ഞിട്ടും നെല്‍വിത്ത് കിളിര്‍ത്തില്ല.അമിത വില കൊടുത്ത് കര്‍ണാടകയില്‍ നിന്നും ജ്യോതി,ഡി-വണ്‍ ഇനത്തിലുള്ള നെല്ലാണ് പിന്നീട് വിതച്ചത്.
കുറഞ്ഞത് 80 ലോഡ് നെല്ലാണ് പ്രതീക്ഷിക്കുന്നതെന്ന് കുട്ടനാടന്‍ ഹരിതസംഘം സെക്രട്ടറി രാജു പറഞ്ഞു. ഒന്നരയാഴ്ച കൊണ്ട് കൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."