'നേര്‍വഴി' ത്രിദിന ക്യാംപ് നാളെ മുതല്‍
ചെങ്ങന്നൂര്‍: സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയുടെ ചെങ്ങന്നുര്‍ സര്‍ക്കിള്‍തല 'നേര്‍വഴി' ത്രിദിന ക്യാംപ് നാളെ മുതല്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.
ചെറിയനാട് എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി, വെണ്‍മണിമാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി; ചെങ്ങന്നൂര്‍ പുത്തന്‍കാവ് മെട്രോ പോലീത്തന്‍ ഹയര്‍ സെക്കന്‍ഡറി എന്നി സ്‌കൂളുകളിലെ എസ്.പി.സി യൂനിറ്റുകളുടെ സംയുക്ത ക്യാംപ് ആണ് സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ എട്ടിനു രജിസ്‌ട്രേഷന്‍, ഒന്‍പതിനു മുന്‍സിഫ് മജിസ്‌ട്രേറ്റ് ടി.വി ബൈജു പതാക ഉയര്‍ത്തും: 9.15 നു എസ്.ഐ, ടി.സി സുരേഷ് കൂട്ടുകാരെ കണ്ടെത്താം എന്ന വിഷയം അവതരിപ്പിക്കും.10ന് അഡ്വ.കെ.കെ.രാമചന്ദ്രന്‍ നായര്‍ എം എല്‍.എ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും.
നഗരസഭാ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ അധ്യക്ഷത വഹിക്കും. സിനിമാ സംവിധായകനും നടനുമായ രണ്‍ജി പണിക്കര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മുന്‍ എം.എല്‍.എ, പി.സി വിഷ്ണുനാഥ്, ചെങ്ങന്നുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുധാമണി എന്നിവര്‍ മുഖ്യ സാന്നിധ്യം വഹിക്കും.ജില്ലാ - ബ്ലോക്ക് - ഗ്രാമ-നഗരസഭാംഗങ്ങള്‍, വെന്‍സെക് ചെയര്‍മാന്‍ കോശി സാമുവേല്‍, ജില്ലാ എസ്.പി.സി.ഡി.എ ന്‍.ഒ.പി കെ ,ഗോപാലനാ ചാരി ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. കെ.ആര്‍.ശിവസുതന്‍ പിള്ള തുടങ്ങിയവര്‍ സംസാരിക്കും.
ചടങ്ങില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന എം മുരളിധരനെ ആദരിക്കും പത്തനംതിട്ട ഡിവൈ.എസ്.പി എ നസീം, ബിജു ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ ക്ലാസുകള്‍ നയിക്കും. പൊലിസ് ഇന്‍സ്‌പെക്ടര്‍ എം ദീലീപ് ഖാന്‍ ,ബി ബാബു എന്നിവര്‍ നേതൃത്വം നല്‍കും. ഞായറാഴ്ച രാവിലെ പി.ജി ശ്രീലത യോഗ പരിശീലനത്തിനു നേതൃത്വംനല്‍കും.ജെ.സി.ഐ തിരുവനന്തപുരം സോണല്‍ ട്രെയിനര്‍ ഷാജി ടി. കോശി നേതൃത്വപാടവം എങ്ങനെ നേടാം എന്നതിനെക്കുറിച്ചും ദുരന്ത് നിവാരണ മാര്‍ഗങ്ങളെക്കുറിച്ച് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും പരിശീലനം നല്‍കും വൈകിട്ട് നാലിന്നു കവിയും ഗാന രചയിതാവുമായ ഒ.എസ് ഉണ്ണികൃഷ്ണന്‍ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.തിങ്കളാഴ്ച വൈകിട്ട് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."