തൃക്കാക്കരയില്‍ മൂന്നാംഘട്ടം വോട്ടുതേടി പി. രാജീവ്
കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ തൃക്കാക്കര മണ്ഡലത്തിലെ മൂന്നാംഘട്ട പൊതു പര്യടനം പോണേക്കര സ്റ്റാന്റില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് എറണാകുളം മണ്ഡലം കണ്‍വീനര്‍ സി.എം ദിനേശ് മണി, എല്‍.ഡി.എഫ് നേതാക്കളായ സി.കെ പരീത്, കെ.ഡി വിന്‍സന്റ്, ജോസ് പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ബാദുഷ വേദിയില്‍ വെച്ച് തന്നെ സ്ഥാനാര്‍ഥിക്ക് തന്റെ കാരിക്കേച്ചര്‍ വരച്ച് നല്‍കി. ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് കോപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ഹരിതം സേനയുടെ പ്രവര്‍ത്തകര്‍ പെരുമനത്താഴത്തെ സ്വീകരണത്തില്‍ സ്ഥാനാര്‍ഥിക്ക് ഈര്‍ക്കിലിയില്‍ കൊരുത്ത തിലോപ്പിയ മത്സ്യം നല്‍കി. യൂണിവേഴ്‌സല്‍ ജങ്ഷനില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത് നാല്‍പ്പത്തിയെട്ടു മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായ സുഭദ്രാമ്മയുടെ നേതൃത്വത്തിലാണ്.
മറിട്ടിച്ചുവട് ജങ്ഷനിലും എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലും സ്വീകരണത്തില്‍ മുത്തുക്കുടകളും നാസിക് ഡോള്‍ മേളങ്ങളും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം തൃക്കാക്കര കുഴിക്കാട്ട് ക്ഷേത്രത്തില്‍ വിവാഹിതരായ ഫിലിപ്പീന്‍ സ്വദേശിനി മാര്‍ജുരി ജുണ്ടില്ല റോസേക്യുവും ജൂണ്‍ മോഹനും തോപ്പില്‍ ജങ്ഷനിലെ സ്വീകരണ കേന്ദ്രത്തില്‍ സ്ഥാനാര്‍ഥിക്ക് അഭിവാദ്യങ്ങള്‍ അറിയിക്കാനെത്തി. എല്‍.ഡി.എഫ് നേതാക്കള്‍ക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുമൊപ്പം ഹരിതം പ്രവര്‍ത്തകരും ഇടപ്പള്ളി സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'ഞാറ്റുവേല'യുടെ പ്രവര്‍ത്തകരും രാജീവിനെ അനുഗമിച്ചു.
ബി.എം നഗറില്‍ റോഡിനിരുവശവും തിങ്ങി നിറഞ്ഞ ജനക്കൂട്ടം മുത്തുക്കുടകളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. പോളിയോ ബാധിച്ച് കാലിന് സ്വാധീനം നഷ്ടമായ അനിത ബിജു പേപ്പര്‍ പേപ്പര്‍ പേനകള്‍ നല്‍കിയാണ് സ്ഥാനാര്‍ഥിയെയും മന്ത്രിയെയും സ്വീകരിച്ചത്. ചലച്ചിത്രതാരം ഗായത്രിയും വേദിയില്‍ സന്നിഹിതയായിരുന്നു. രാജ്യസഭ എം.പിയായിരിക്കെ ഭിന്നശേഷിക്കാരുടെ പട്ടികയില്‍ ഓട്ടിസം, സെറിബ്രറല്‍ പാള്‍സി ബാധിതരെകൂടി ഉള്‍പ്പെടുത്താന്‍ നിയമഭേദഗതി ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ സ്ഥാനാര്‍ഥി ഓര്‍ത്തെടുത്തു.
കരുമാലിപ്പറമ്പിലെ സ്വീകരണ കേന്ദ്രത്തില്‍ പി. രാജീവിനെ സ്വീകരിച്ചത് ഇടപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ടി.ആര്‍ അനഘ താന്‍ വരച്ച രാജീവിന്റെ മനോഹരമായ ചിത്രം നല്‍കിക്കൊണ്ടാണ്. പെരുമനത്താഴം, ക്യാമ്പിയന്‍ സ്‌കൂള്‍ പരിസരം, സ്വരൂപം, യൂണിവേഴ്‌സല്‍ ജംഗ്ഷന്‍, പുന്നക്കാട്ട് ലെയ്ന്‍, സ്റ്റേഷന്‍ കവല, മരോട്ടിച്ചുവട്, തോപ്പില്‍, പടനാട്ടപ്പറമ്പ്, ഭാരത് മാതാ കോളേജ് പരിസരം, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, മൈത്രിപുരം, ഹൗസിംഗ് ബോര്‍ഡ്, ദേശീയ കവല, കെന്നഡിമുക്ക്, ബി.എം കവല തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നല്‍കിയ സ്വീകരണങ്ങള്‍ പി. രാജീവ് ഏറ്റുവാങ്ങി. കതൃക്കടവ്, എകെജി ജംഗ്ഷന്‍, തമ്മനം, കരുമാലിപ്പറമ്പ്, പളളിശ്ശേരി, ലേബര്‍, അഞ്ചുമുറി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ സ്ഥാനാര്‍ഥി ഏറ്റുവാങ്ങി. വൈകീട്ട് ചളിക്കവട്ടത്തും വൈറ്റിലയിലും സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളിലും പി. രാജീവ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."