HOME
DETAILS
MAL
നാട്ടുകാരുടെ പ്രതിഷേധം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം മാറ്റിവച്ചു
backup
July 26 2020 | 14:07 PM
കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നാട്ടുകാരുടെ പ്രതിഷേധം മൂലം മാറ്റിവച്ചു.കോട്ടയം സിഎംഎസ് കോളജിന് സമീപം നെടുമാലിയില്‍ ഔസേഫ് ജോര്‍ജിന്റെ (85) സംസ്കാരമാണ് മാറ്റിവച്ചത്.കലക്ടറേറ്റിന് സമീപം നഗരസഭ ശ്മശാനത്തില്‍ സംസ്്കാരം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമായതോടെ സംസ്കാര ചടങ്ങുകള്‍ മാറ്റിവയ്ക്കുകയായിരുന്നു.
എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെ ജനപ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രദേശവാസികള്‍ മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചില്ല. മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം തിങ്കളാഴ്ച തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."