HOME
DETAILS
MAL
യു.എന്‍- ജി.ജി.ഐ.എം അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ യൂനിവേഴ്സിറ്റിയായി അലിഗഢ്
backup
July 26 2020 | 15:07 PM
അലിഗഢ്: അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിക്ക് ഐക്യരാഷ്ട്ര സഭയുടെ ജിയോസ്പാഷ്യല്‍ ഇന്‍ഫോമേഷന്‍ മാനേജ്മെന്റ് (യു.എന്‍- ജി.ജി.ഐ.എം) അംഗത്വം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ യൂനിവേഴ്സിറ്റിക്ക് ഈ അംഗത്വം ലഭിക്കുന്നത്. ആഗോള തലത്തില്‍ 49 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ജി.ജി.ഐ.എമ്മില്‍ അംഗത്വമുള്ളത്.
ആഗോള ഭൗമസംബന്ധമായ പഠനത്തിന് ഇതിലൂടെ അലിഗഢ് യൂനിവേഴ്സിറ്റി സഹകരിക്കും. ഐവി ലീഗ്, ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, യൂനിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍ തുടങ്ങിയ പ്രശസ്തമായ യൂനിവേഴ്സിറ്റികളാണ് അലിഗഢിനൊപ്പം ജി.ജി.ഐ.എം അംഗങ്ങളായിട്ടുള്ളത്.
അലിഗഢിന് നേട്ടം കൊയ്യാനായതില്‍ ഭൗമപഠന വിഭാഗത്തെ വൈസ് ചാന്‍സിലര്‍ പ്രൊഫ. താരിഖ് മന്‍സൂര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."