ക്രിയാത്മക അറിവുകളുടെ തീരമായി മദീന പാഷന്‍; ജീവിത മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് വളരണം: പി.എ നിസാമുദ്ദീന്‍
കാക്കനാട്: മാനവിക മൂല്യങ്ങളെ അവമതിക്കാനും തിരസ്‌കരിക്കാനും തുടങ്ങിയപ്പോഴാണ് സമൂഹത്തില്‍ നമുക്ക് തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങിയതെന്നും, ജീവിതത്തിലെ നന്മകളേയും മൂല്യങ്ങളേയും തിരിച്ചറിവോടെ സമീപിക്കാന്‍ ശ്രമിക്കുകയാണ് വളര്‍ന്നു വരുന്ന തലമുറ എന്ന രീതിയില്‍ നാം ചെയ്യേണ്ടതെന്നും കേരള സര്‍ക്കാരിന്റെ കാപ്പ അഡ്വൈസറി ബോര്‍ഡ് അംഗം അഡ്വ.പി.എ നിസാമുദ്ദീന്‍ അഭിപ്രായപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദീന പാഷനില്‍ ''ടീന്‍ മീറ്റ്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് അക്രമവും അരാജകത്വവും അതിഭീതിതമായ നിലയില്‍ വളര്‍ന്നു വരുമ്പോള്‍ വിജ്ഞാന സമ്പാദനം എന്ന ലക്ഷ്യത്തിലൂന്നി മാത്രം നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തി പുതിയ സമൂഹ സൃഷ്ടി സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അധ്യക്ഷനായിരുന്നു. പ്രമുഖ പണ്ഡിതനും, മന:ശാസ്ത്ര വിദഗ്ധധനുമായ അഹമ്മദ് വാഫി കക്കാട് വിഷയാവതരണം നടത്തി.
രാവിലെ നടന്ന വാഫി സ്‌നേഹ ജാലകം തൃക്കാക്കര ജമാഅത്ത് ഖത്തീബ് അബ്ദുലത്തീഫ് വാഫി ഉദ്ഘാടനം ചെയ്തു. മാതാവിനേയും പിതാവിനേയും തിരിച്ചറിയാന്‍ പുതിയ തലമുറയെ സജ്ജമാക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസക്രമം നാം പണിതെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. വഫിയ്യ കോളജ് സെക്രട്ടറി എം.ബി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പ്രശസ്ത ട്രെയിനര്‍ ഷാഹുല്‍ മാസ്റ്റര്‍ 'വാഫി വഫിയ്യ എന്‍ട്രന്‍സ് ' കോച്ചിംങ് സെഷന്‍ നയിച്ചു.വൈകിട്ട് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് പണ്ഡിതനും എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ അസ്സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി അല്‍ ഹൈദ്രോസി നേതൃത്വം നല്‍കി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബുബക്കര്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തി. ജില്ലയിലെ പ്രമുഖ ഖത്തീബുമാരും, മുദരീസുമാരും, പണ്ഡിതന്മാരും, നേതാക്കളും മജ്‌ലിസുന്നൂറില്‍ സംഗമിച്ചു.
യൂസഫ് മാസ്റ്റര്‍, മന്‍സൂര്‍ മാസ്റ്റര്‍, അഡ്വ.എ.പി ഇബ്രാഹിം, അബ്ദുള്‍ റഹ്മാന്‍ മലേപ്പള്ളി, അബ്ദുള്‍ റഷീദ് പള്ളിലാംകര, മുഹമ്മദ് അലി പുക്കാട്ട്, അബ്ദുള്‍ ജബ്ബാര്‍ ബാഖവി, അലിയാര്‍ കാരുവള്ളി, മനാഫ് ചെറുവേലിക്കുന്ന്, അബ്ദുള്‍ മലിക് പേങ്ങാട്ടുശ്ശേരി, സെയ്ദ് ഹാജി, പി.എം അസീസ്, അബ്ദുല്‍ ഖാദര്‍ മൗലവി, എസ്.കെ.എസ്.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി,ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അന്‍സാര്‍ വാഫി, ജില്ലാ വാഫി അസ്സോസിയേഷന്‍ ട്രഷറര്‍ അബ്ദുള്‍ റസാഖ് വാഫി, എസ്.കെ.എസ്.ബി.വി ജില്ലാ പ്രസിഡന്റ് മുഹമ്മദ് സമീല്‍, ജില്ലാ ട്രഷറര്‍ അഫ്‌നാസ് തുടങ്ങിയവര്‍ ടീന്‍ മീറ്റ്, വാഫി സ്‌നേഹ ജാലകം സെക്ഷനുകളില്‍ സംസാരിക്കുകയും,തൃക്കാക്കര ജമാഅത്ത് മുദരീസ് അലി ബാഖവി,മുണ്ടംപാലം ഇമാം അന്‍സാര്‍ ബാഖവി പ്രാര്‍ഥനക്ക് നേതൃത്വവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."