HOME
DETAILS
MAL
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു; കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി
backup
July 26 2020 | 16:07 PM
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗി മരിച്ചു. ഓമശേരി മേലാ നിക്കുന്നത്ത് എം.കെ.സി. മുഹമ്മദ് (61) ആണ് മരിച്ചത്. ഇതോടെ ഇന്നു മാത്രം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണം എട്ടായി.
ഞായറാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം പകര്‍ന്നത് എവിടെനിന്നാണെന്ന് വ്യക്തമല്ല.
പ്രമേഹ രോഗിയായ മുഹമ്മദ് കാലിന് പരുക്കുപറ്റി മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഇവിടെനിന്നു വീട്ടിലെത്തിയ ശേഷം രോഗം മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."