നവാഗതര്‍ക്ക് പുത്തനുണര്‍വേകി മദ്‌റസ പ്രവേശനോത്സവം
ആലപ്പുഴ: മതവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് മദ്‌സകളിലേക്കെത്തിയ കുരുന്നുകള്‍ക്ക് പുത്തനുണര്‍വ് പകര്‍ന്ന് പ്രവേശനോത്സവം ശ്രദ്ധേയമായി. കൂട്ടക്കരച്ചിലോ ബഹളങ്ങളോ ഇല്ലാതെ തികച്ചും ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു മുഴുവന്‍കുട്ടികളും. സ്‌കൂള്‍ അവധി ദിനമായിരുന്നതിനാല്‍ ഞായറാഴ്ചയായിരുന്നു മദ്‌റസകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചത്. മിഠായികളും, മധുരപലഹാരങ്ങളും ബലൂണുകളും കൈയില്‍കിട്ടിയപ്പോള്‍ ആദ്യദിനം ആഘോഷത്തിന്റെ പ്രതീതിയായിരുന്നു നവാഗതര്‍ക്ക് തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചും ചുവരുകളില്‍ സന്ദേശം പതിച്ചും പി.ടി.എ കമ്മിറ്റിയും മുതിര്‍ന്ന വിദ്യാര്‍ഥികളും പരിപാടി ആകര്‍ഷണീയമാക്കി. ആലിശ്ശേരി നസ്‌റുല്‍ ഇഖ്‌വാന്‍ മദ്‌റസയില്‍ നടന്ന പ്രവേശനോത്സവ പരിപാടി ഡിവൈ.എസ്.പി എം.ഇ ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. സമാധാനവും ഐശ്വര്യവും നിറഞ്ഞ നാളേക്കായി പരിശ്രമിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണമെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ മതവിദ്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സി മുഹമ്മദ് അല്‍ ഖാസിമി ഉദ്‌ബോധനം നടത്തി. മദ്രസ പ്രസിഡന്റ് എ.ആര്‍ യാസര്‍ അധ്യക്ഷനായി. സ്വദര്‍ മുഅല്ലിം എ.എം മുഈനുദ്ദീന്‍ മുസ്‌ലിയാര്‍, അഡ്വ.കെ നജീബ്, മുഹമ്മദ്, എം.എച്ച് യൂസഫ്, റഫീഖ് മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു.
വലിയകുളം തഹ്ദീബുല്‍ മുസ്‌ലിം അസോസിയേഷന്‍ മദ്‌റസയില്‍ മഹല്‍ ചീഫ് ഇമാം അബ്ദുല്‍ ലത്വീഫ് ലത്വീഫി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റ് ഫൈസല്‍ തെക്കേമുറി അധ്യനായി. സ്വദര്‍ മുഅല്ലിം പി.എ ശിഹാബുദ്ധീന്‍ മുസ്‌ലിയാര്‍ പ്രമേയ പ്രഭാഷണം നടത്തി. പി.എ ഇസ്മാഈല്‍ ഹാജി, പി.ജെ അശ്‌റഫ് ലബ്ബാദാരിമി, ശൗക്കത്തലി ഫൈസി, മുസ്തഫ ഫൈസി, ഹാഫിസ് സൈഫുദ്ദീന്‍, ഫാസില്‍ മുസ്‌ലിയാര്‍,നാസിം മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു.
ലജ്‌നത്ത് വാര്‍ഡ് ദറസ് മഹല്‍ എസ്.എ.ബി.ടി.എം മദ്‌സയില്‍ നടന്ന പ്രവേശനോത്സവത്തിന് പഠനാരംഭം കുറിക്കല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സി മുഹമ്മദ് അല്‍ഖാസിമിയും പൊതുയോഗം ഉദ്ഘാടനം മഹല്‍ പ്രസിഡന്റ് അഡ്വ.എസ് ഗുല്‍സാറും നിര്‍വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് അജീബ് അമാന്‍ അധ്യക്ഷനായി. മഹല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് യൂനിസ്, സ്വദര്‍ മുഅല്ലിം എ.എം സുധീര്‍ മുസ്‌ലിയാര്‍ ,അധ്യാപകരായ എ.എം ശാഫി റഹ്മത്തുല്ലാഹ്, അബ്ദുല്‍ റഊഫ് എന്നിവര്‍ സംസാരിച്ചു.
പൂച്ചാക്കല്‍: പാണാവള്ളി തെക്കും ഭാഗം മുഹ്‌യിദ്ദീന്‍ പുത്തന്‍ പള്ളി മഹല്ലിന്റെ കീഴിലുള്ള ഹിദായത്തുല്‍ ഇസ്‌ലാം മദ്‌സാ പ്രവേശനോത്സവം മഹല്ല് ഇമാം അബ്ദുള്ള ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് എം.ഇ.അബ്ദുസലാം അധ്യക്ഷനായി. സൈഫുള്ള ഇര്‍ഫാനി (ലക്ഷദ്വീപ്), അബൂബക്കര്‍ ബാഖവി, മൂസ ബര്‍ദലി, പി.ടി.എ പ്രസിഡന്റ് എന്‍.എം ഷിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ണന്‍ഞ്ചേരി: കിഴക്കേ മഹല്‍ പാണംതയ്യില്‍ തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്രസയില്‍ പ്രവേശനാഘോഷം സംഘടിപ്പിച്ചു. പുതുതായി മദ്‌റസയിലെത്തിയ കുരുന്നുകളെ മധുരപലഹാരങ്ങളും ബലൂണും മറ്റി നല്‍കി മുതിര്‍ന്ന കുട്ടികള്‍ സ്വീകരിച്ചു. പരിപാലന സമിതി പ്രസിഡന്റ് മുജീബ് നൈന അധ്യക്ഷനായി. ട്രഷറര്‍ അഷ്‌റഫ് പനക്കല്‍ പ്രവേശനാഘോഷം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.എ അലിക്കുഞ്ഞ് ആശാന്‍, പ്രധാനാധ്യാപകന്‍ മൗലവി കെ.എ ജഅ്ഫര്‍ ആശാന്‍, അധ്യാപകന്‍ സൈനുല്‍ ആബിദീന്‍ മേത്തര്‍ ചിറപ്പുറം, സിറാജ് കോവൂര്‍, കെ.പി.നാസര്‍, നവാബ് വ്യാഴാവള്ളി, ഷിഹാസ് തുടങ്ങിയവര്‍ സംസാരിച്ചു.
നീര്‍ക്കുന്നം: നീര്‍ക്കുന്നം കിഴക്ക് ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ പ്രവേശനോത്സവം നടന്നു. മഹല്‍ പ്രസിഡന്റ് നിസാര്‍ പുളിപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. ഇമാം ജവാദ് മന്നാനി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഷാജഹാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍സലാം കൂവപ്പള്ളി, സയ്യിദ് കണ്ണാടിച്ചിറയില്‍, മുജീബ് പുതുക്കാട്ടുകളം, നിഷാദ് പന്ത്രണ്ടില്‍ എന്നിവര്‍ സംസാരിച്ചു.
നീര്‍ക്കുന്നം: സി.എം.എം.എച്ച്. മദ്രസയില്‍ പ്രവേശനോത്സവം നടന്നു. മസ്ജിദ് ഇജാബാ പ്രസിഡന്റ് എം. അബ്ദുല്‍ റഹിം ഉദ്ഘാടനം ചെയ്തു. ഇമാം ഹദിയത്തുള്ള തങ്ങള്‍ അല്‍ ഹൈദറൂസി ഉത്‌ബോദനം നടത്തി. സുധീര്‍ അഹ്‌സനി നൂര്‍ മുസ്‌ലിയാര്‍, കോയാ മാസ്റ്റര്‍, സമീര്‍ മുസ്‌ലിയാര്‍, സാലിഹ് മുസ്‌ലിയാര്‍, പി.ടി.എ. പ്രസിഡന്റ് മുനീര്‍ പി., സെക്രട്ടറി ഇല്ല്യാസ്, സ്റ്റാഫ് സെക്രട്ടറി അഹമ്മദ് അല്‍ഖാസിമി തുടങ്ങിയവര്‍ സംസാരിച്ചു.
എരമല്ലൂര്‍ : സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാന്‍ ഫാസിസ്റ്റുകള്‍ നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്നും ഏക സിവില്‍കോഡ് നിയമം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും അബ്ദുള്‍ ഗഫൂര്‍ഹാജി ആവശ്യപ്പെട്ടു. പൊന്‍പുറം നൂറൂല്‍ഹുദ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍് നടന്ന മദ്‌റസ പ്രവേശനോത്സവം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാലയില്‍ റഷീദ് അദ്ധ്യക്ഷതവഹിച്ചു. മഹല്‍ ഇമാം ഡോ. ഹക്കിംഫൈസി ബാഡ്ജ് വിതരണം നടത്തി. ചന്തിരൂര്‍ റെയിഞ്ച് സെക്രട്ടറി കെ. ബഷീര്‍മൗലവി , മഹല്‍ സെക്രട്ടറി നൗഷാദ്, ജെസീര്‍ ,ബാദുഷ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."