നന്മകള് ജീവിത ശൈലിയാക്കി മാറ്റണമെന്ന് കുറിയാക്കോസ് മോര് സേവേറിയോസ്
കുട്ടനാട് : ജീവിത വിജയത്തിനു വേണ്ടി നന്മകള് ജീവിത ശൈലിയാക്കി മാറ്റണമെന്ന് ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര് സേവേറിയോസ് വലിയ മെത്രാപ്പോലീത്ത മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മണ്മറഞ്ഞ പൂര്‍വ്വ പിതാക്കന്‍ന്മാരെ അനുസ്മരിക്കുന്ന ക്നാനായ അതിഭദ്രാസന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഴയില്‍ റ്റി.ഏബ്രഹാമിന്റെ 25മത് ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിപാടി നടത്തിയത് . കല്ലിശേരി മേഖല അധിപന് കുറിയാക്കോസ് മോര് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. റാന്നി മേഖല അധിപന് കുറിയാക്കോസ് മോര് ഈവാനിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കോര്‍ എപ്പിസ്കോപ്പമാരായ ഫാ.തോമസ് എബ്രഹാം വാഴയില്‍, ഫാ.എം.എ.കുറിയാക്കോസ് ചിറയില്‍, സമുദായ ട്രസ്റ്റി കമാന്‍ഡര്‍ ടി.ഒ.ഏലിയാസ് തോട്ടത്തില്‍, ഫാ.എ.ടി.എബ്രഹാം ആലുംമൂട്ടില്‍, വെളിയനാട് സെന്റ് സ്തേഫാനോസ് ക്നാനായ വലിയപള്ളി വികാരി ഫാ.സി.കുര്യന് പാട്ടപ്പറമ്പ്, സമുദായ സെക്രട്ടറി ഡോ.ഏബ്രഹാം പുന്നൂസ് കല്ലുകുഴിയില്‍, വെളിയനാട് പഞ്ചായത്തംഗം സാബു തോട്ടുങ്കല്‍, ക്നാനായ കമ്മിറ്റി അംഗങ്ങളായ ആലിച്ചന്‍ ആറോന്നില്‍, സ്മിജു ജേക്കബ് മറ്റക്കാട്, ഇടവക ട്രസ്റ്റി തോമസ് മുട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."