ഒ.പി ചീട്ടില്‍ സ്വന്തമായി മരുന്നെഴുതി വാങ്ങാന്‍ ശ്രമം; യുവാവ് ഓടിരക്ഷപ്പെട്ടു
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒ.പി ടിക്കറ്റില്‍ മാനസിക രോഗികള്‍ക്കുള്ള മരുന്ന് സ്വന്തമായി എഴുതി വാങ്ങുവാന്‍ ശ്രമിച്ച യുവാവിനെ പിടികൂടുവാന്‍ ജീവനക്കാര്‍ ശ്രമിക്കവേ ഇയാള്‍ ഓടി രക്ഷപെട്ടു. കോട്ടയം പാത്താമുട്ടം സ്വദേശി ഉണ്ണികുട്ടന്‍ (23) ആണ് രക്ഷപെട്ടത്. ഇന്നലെ രാവിലെ 11ന് പഴയ അത്യാഹിത വിഭാഗത്തിന് സമീപമുള്ള ഫാര്‍മസിയിലായിരിന്നു സംഭവം.
സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ പറയുന്നതിങ്ങനെ. ന്യൂറോ മെഡിസിന്‍ വിഭാഗത്തിലേയ്ക്ക് ഒ.പി ടിക്കറ്റ് എടുത്ത ശേഷം ഈ ചീട്ടില്‍ ന്യൂറോ വിഭാഗത്തിലെ സീലോനമ്പരോ ഇടാതെ യുവാവ് സ്വന്തമായി മരുന്ന് എഴുതി.
ഫിക്‌സ്, മൈ ഗ്രീന്‍ തുടങ്ങിയ രോഗങ്ങള്‍ക്കായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന സോഡിയം വാള്‍ പോറോയിറ്റ് മാനസിക രോഗികള്‍ക്ക് നല്‍കുന്ന നൈട്രാ സിപാം 10 എം.ജി എന്നിമരുന്നുകളാണ് യുവാവ് തന്റെ കൈവശമുണ്ടായിരിന്ന ചീട്ടില്‍ എഴുതിയത്.പിന്നീട് ഈ മരുന്നു വാങ്ങുന്നതിനായി ഒ.പി. ചീട്ട് ഫാര്‍മസയില്‍നല്‍കി. ചീട്ട് വാങ്ങിയ ഫാര്‍മസിസ്റ്റ് ചീട്ട് ശ്രദ്ധിച്ചപ്പോള്‍ ഡോകടര്‍മാര്‍ എഴുത്ത രീതിയിലല്ലയെന്ന് തോന്നി, പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് ബന്ധപ്പെട്ട വിഭാഗത്തിലെ സീലോ ക്രമനമ്പരോ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടത്.
മരുന്ന് എടുത്തു കൊണ്ടുവരട്ടെയെന്ന് പറഞ്ഞ് സീറ്റില്‍ നിന്ന് എഴുന്നേറ്റ ഫാര്‍മസിസ്റ്റ് ഉടന്‍ തന്നെ ഉയര്‍ന്ന വിഭാഗം ഫാര്‍മസിസ്റ്റിനേയും തുടര്‍ന്ന് സ്റ്റോര്‍ സൂപ്രണ്ടിനേയും വിവരം അറിയിച്ചു. ഇവരുംസുരക്ഷാ വിഭാഗം മേധാവിയും ഫാര്‍മസിക്ക് സമീപത്തേയ്ക്ക് എത്തുന്നതിനിടയില്‍ യുവാവ് ഓടി രക്ഷപെട്ടു. സുരക്ഷാ ജീവനക്കാര്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.
പലരും സീല്‍ ചെയ്ത ശേഷവും ഡോക്ടറെ കാണാതെ സ്വന്തമായി മരുന്ന് എഴുതി വാങ്ങുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ എത്ര വലിയ തിരക്ക് അനുഭവപ്പെട്ടാലും വളരെ ശ്രദ്ധയോടു കൂടി മാത്രമേ മരുന്നുകള്‍ വിതരണം ചെയ്യാവു എന്ന നിര്‍ദേശം ഫാര്‍മസി അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ആര്‍.എം.ഒ ഡോ. ആര്‍.പി രഞ്ചിന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."