HOME
DETAILS
MAL
നെല്ലുസംഭരണം ബ്ലോക്കുപഞ്ചായത്തുകളെ ഏല്‍പ്പിക്കണമെന്ന്
backup
April 27 2017 | 20:04 PM
കുട്ടനാട്: കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ലു സംഭരിക്കുന്നതിനുള്ള ചുമതല ബ്ലോക്കുപഞ്ചായത്തുകളെ ഏല്പിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്മാന് എം മുരളി ആവശ്യപ്പെട്ടു. കുട്ടനാട് നിയോജകമണ്ഡലം യു.ഡി.എഫ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ ഉടന്‍ തന്നെ പാടശേഖരസമിതി ഭാരവാഹികളുടെയും, വിദഗ്ദ കര്‍ഷകരുടെയും യോഗം വിളിക്കാനും യോഗത്തില്‍ തീരുമാനമായി.
തോമസുകുട്ടി മാത്യുവിന്റെ അധ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.എം നസീര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ ഗോപകുമാര്‍, ജോസഫ് ചേക്കോടന്‍, അലക്സ് മാത്യു, പ്രമോദ് ചന്ദ്രന്, ജെ.ടി റാംസെ, രമണി എസ് ഭാനു തുടങ്ങിയവര്‍ പ്രംസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."