കേരള പത്മശാലിയ സംഘം ജില്ലാ സമ്മേളനം നാളെ ചേര്‍ത്തലയില്‍
ചേര്‍ത്തല: കേരള പത്മശാലിയ സംഘം 37-ാം ജില്ലാ സമ്മേളനം 29നും 30നുമായി ചേര്‍ത്തലയില്‍ നടക്കും. ദേവാംഗ, പട്ടാര്യ, ശാലിയ എന്നീ പേരുകളില്‍ അറിയപെടുന്ന കൈത്തറി നെയ്തു കുലതൊഴിലായുള്ള സമുദായങ്ങളുടെ ഏകീകൃത സംഘടനയാണ് കെ.പി.എസ് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
29നു എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യുവജന വനിതാ സമ്മേളനത്തില്‍ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഉഷാരാജേന്ദ്രന്‍ അധ്യക്ഷയാകും. സംസ്ഥാന പ്രസിഡന്റ് കെ മല്ലികടീച്ചര്‍ ഉദ്ഘാടനം ചെയ്യും. യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ടി രതീഷ് ഇരട്ടി, ജനറല്‍സെക്രട്ടറി എസ് കണ്ണന്, വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ അംബുജം എന്നിവര്‍ മുഖ്യാതിഥികളാകും. കെ.പി.എസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ വിജയന് മുഖ്യപ്രഭാഷണം നടത്തും.
300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് 3.30ന് ദേവീക്ഷേത്ര മൈതാനിയില്‍ നിന്നും 10000 പേര് അണിനിരക്കുന്ന പ്രകടനം. ആറിനു ദേവീക്ഷേത്ര മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളനം ഭക്ഷ്യവകുപ്പു മന്ത്രി പി.തിലോത്തമന് ഉദ്ഘാടനം ചെയ്യും. കെ.സി വേണുഗോപാല്‍ എം.പി മുഖ്യ അതിഥിയാകും.എ.എം ആരിഫ് എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ആര് മോഹനന്‍പിള്ള അധ്യക്ഷനാകുന്ന സമ്മേളനത്തില്‍ സിനിമ സീരിയല്‍ താരം ഗായത്രി അരുണ്‍ വിശിഷ്ടാതിഥിയാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി കരുണാകരന് മുഖ്യപ്രഭാഷണം നടത്തും.
30നു രാവിലെ പത്തിനു നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി കരുണാകരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.വിമോദ്കുമാര് അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് ആര് മോഹനന്‍പിള്ള മുഖ്യാതിഥിയാകും. ദലിത് അക്കാദമി ദേശീയ ഫെല്ലോഷിപ്പ് അവാര്‍ഡ് ജേതാവ് ഡോ.കൊടുവേലി ശിവദാസന്പിള്ളയെയും, കലാക്ഷേത്ര പുരസ്കാര ജേതാവ് അജി വാവച്ചനെയും, പവിത്ര അജിയെയും സമ്മേളനത്തില്‍ ആദരിക്കും. ബി സോമനാഥ പിള്ള റിപ്പോര്‍ട്ടും,പി മോഹനന്‍പിള്ള കണക്കും അവതരിപ്പിക്കും. 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ആര്.മോഹനന്‍പിള്ള, ജില്ലാ പ്രസിഡന്റ് വിമോദ്കുമാര്, സെക്രട്ടറി ബി സോമനാഥപിള്ള, ഖജാന്‍ജി പി മോഹനന്‍പിള്ള, സ്വാഗതസംഘം ചെയര്മാന് വിശ്വംഭരന്‍പിള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."