HOME
DETAILS

ബഹിഷ്‌കരണം വേണ്ടത് മാധ്യമങ്ങളോടോ അവതാരങ്ങളോടോ?

  
backup
July 27 2020 | 00:07 AM

todays-article-27-7-2020-faisal-kongad

 


അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു കാലം, അതാണ് ലോകത്തെ കമ്മ്യൂണിസ്റ്റുകാരുടെ അനശ്വര സ്വപ്നം. അങ്ങനെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് കേരളത്തില്‍ ഇന്ന് ഭരണം നടത്തുന്നത്. ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമ്പന്നമായ ഒരു ചരിത്രവും പാരമ്പര്യവുമാണുള്ളത്. പി. കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും അഴീക്കോടന്‍ രാഘവനും അടക്കമുള്ള ചരിത്ര പുരുഷന്മാരാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജന്മം നല്‍കിയത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും ഉള്‍പ്പെടെയുള്ള മഹാന്മാര്‍ നടത്തിയ സാമൂഹ്യവിപ്ലവങ്ങളാണ് ഇന്ന് കാണുന്ന ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കള്‍. അയിത്തത്തിലും അനാചാരത്തിലും അടിമത്തത്തിലും കഴിഞ്ഞിരുന്ന ഒരു ജനതയെ മോചിപ്പിക്കാനായി ആ മഹാരഥന്മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തത്.


കോണ്‍ഗ്രസായാലും കമ്മ്യൂണിസ്റ്റായാലും അവര്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണൊരുക്കിയത് ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരായിരുന്നു. അവിടെ നിന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കേരളത്തില്‍ ശക്തമായ പാര്‍ട്ടി എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. ഇ.എം.എസും സി. അച്യുതമേനോനും പി.കെ.വിയും ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും അടക്കമുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിരുന്നു. കഴിഞ്ഞ നാലുകൊല്ലമായി കേരളം ഭരിക്കുന്നത് ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ് പിണറായി വിജയനാണ്. മുന്‍ഗാമികളായ മുഖ്യമന്ത്രിമാരുടെ പാത പിന്തുടരാന്‍, അവര്‍ കേരളത്തിന് നല്‍കിയ സംഭാവനകള്‍ നിലനിര്‍ത്താന്‍ ഈ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കഴിയണം. ഒരു സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ തോറ്റുപോകുന്നത് അവരില്‍ വിശ്വാസമര്‍പ്പിച്ച പട്ടിണിപ്പാവങ്ങളായ ജനങ്ങളും സാധാരണക്കാരുമാണ്. കരുണാകരന്‍ ഭരിച്ചിരുന്നപ്പോള്‍ അങ്ങനെ സംഭവിച്ചില്ലേ, ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ ഇങ്ങനെയായിരുന്നോ എന്നെല്ലാം ചോദിക്കാനല്ല കമ്മ്യൂണിസ്റ്റുകാരെ ജനങ്ങള്‍ അധികാരത്തിലേറ്റുന്നത്.
വികസനത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ബലി കഴിച്ചുകൊണ്ട് ആഗോള കുത്തകകള്‍ക്കായി ഭരണത്തിന്റെ ഇടനാഴികള്‍ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം ഒരിക്കലും തുറന്നുകൊടുക്കാന്‍ പാടില്ല.

പി.ഡബ്ല്യു.സിയുടെ രൂപത്തില്‍ ഒരു ആഗോള കുത്തക കേരളത്തിന്റെ വികസന പദ്ധതികള്‍ ഏറ്റെടുത്തപ്പോഴാണ് ജനങ്ങളില്‍ ആശങ്കയും പ്രതിഷേധവും ഉണ്ടായത്. കള്ളക്കടത്തുകാരിയായ സ്വപ്നയുടെ രൂപത്തില്‍ അവര്‍ ഭരണത്തിന്റെ അകത്തളങ്ങളില്‍ കയറിപ്പറ്റി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് പുറത്താക്കേണ്ടിവന്നു. മുന്‍ ഐ.ടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെയും പുറത്താക്കി. മുഖ്യമന്ത്രി തന്നെ നിയോഗിച്ച ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് വഴിവിട്ട കാര്യങ്ങള്‍ ചെയ്തതായി കണ്ടെത്തി. വ്യാജരേഖയുടെ പേരില്‍ സ്വപ്നയുടെ പേരില്‍ കേസെടുത്തു. ആള്‍മാറാട്ടത്തിന്റെ പേരില്‍ മറ്റൊരു കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ പറഞ്ഞിരുന്നു. എന്‍.ഐ.എ കസ്റ്റഡിയില്‍ കഴിയുന്ന സ്വപ്ന എന്ന മുന്‍ നയതന്ത്ര ഉദ്യോഗസ്ഥ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് മാത്രമല്ല. സ്പീക്കര്‍ക്കും മറ്റൊരു മന്ത്രിക്കും നിലപാടുകള്‍ വിശദീകരിക്കേണ്ടിവന്നു. ഏറ്റവും ഒടുവില്‍ കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങിയത് യു.എ.ഇ കോണ്‍സലിന്റെ ഗണ്‍മാന്‍ സിവില്‍ പൊലിസ് ഓഫിസറായ എസ്.ആര്‍ ജയഘോഷാണെന്ന വിവരം കൂടി പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തര വകുപ്പും ഡി.ജി.പിയും സംശയത്തിന്റെ നിഴലില്‍ അകപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവും സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തിയതായിട്ടാണ് അറിയുന്നത്.


ഇടതുപക്ഷം തുടര്‍ഭരണത്തിലേക്ക് എന്ന് പ്രവചിച്ച ഏഷ്യാനെറ്റ് സി.പി.എം ബഹിഷ്‌കരിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനം. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ മാധ്യമങ്ങള്‍ പ്രിയപ്പെട്ടവരും വിമര്‍ശിക്കുമ്പോള്‍ അകറ്റിനിര്‍ത്തേണ്ടവരുമാകരുത്. മാധ്യമ ധാര്‍മികതയും ചാനല്‍ ചര്‍ച്ചകളിലെ അവതാരകന്റെ ചോദ്യം ഏതൊക്കെയായിരിക്കണമെന്നും ക്ലാസെടുക്കുന്ന പാര്‍ട്ടി നേതൃത്വം സോളാര്‍ വിഷയത്തില്‍ കേരളത്തിലെ മാധ്യമ വിചാരണകള്‍ വീണ്ടും കാണുന്നതും വായിക്കുന്നതും നന്നായിരിക്കും. മാധ്യമ ബഹിഷ്‌കരണം വിയോജിപ്പുകളെ നേരിടുന്നതിലെ അസഹിഷ്ണുതയായിട്ട് മാത്രമേ പൊതുജനം മനസിലാക്കുകയുള്ളൂ. കടക്ക് പുറത്ത് എന്ന് പറയേണ്ടത് ശിവശങ്കറിനെയും സ്വപ്നയെയും പോലുള്ളവരോടും ലാഭക്കൊതിയുമായി പിന്‍വാതിലിലൂടെ കയറി വരുന്ന കുത്തകകളോടുമാണ്. അതിനുള്ള കരുത്തും ജാഗ്രതയും മുഖ്യമന്ത്രിക്ക് ഇനിയെങ്കിലും ഉണ്ടാകുമോ എന്നതാണ് ചോദ്യം. ലോകത്തെ ഗ്രസിച്ച മഹാമാരിയായ കൊവിഡ് വിഷയം ചര്‍ച്ച ചെയ്യേണ്ട സമയമത്രയും കേരളത്തില്‍ സ്വര്‍ണക്കടത്തും സര്‍ക്കാരിലെ അവതാരങ്ങളുടെ സാന്നിധ്യവും സംബന്ധിച്ച് നാം തര്‍ക്കിക്കുന്നുവെങ്കില്‍ അതിന് ഉത്തരവാദികള്‍ ഭരണകര്‍ത്താക്കള്‍ തന്നെയാണ്. കേരളം ആര്‍ജിച്ചെടുത്തിരുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്താകെ ചര്‍ച്ച ചെയ്യപ്പെടുകയും അതിന്റെ ഗുണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്ത സമയത്തു തന്നെയാണ് രാജ്യത്തെയാകെ ഞെട്ടിച്ചു കൊണ്ട് സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ പുറത്തുവന്നത്. ഇതിന് ശേഷമാവട്ടെ രാജ്യത്തെ മാധ്യമങ്ങള്‍ കേരളത്തിലെ കൊവിഡില്‍നിന്നുള്ള ചര്‍ച്ച കള്ളക്കടത്തിലേക്ക് മാറ്റിയത് സ്വാഭാവികം.


അടുത്ത കാലങ്ങളിലായി സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സി.പി.എം ഇപ്പോള്‍ തയാറായിട്ടുണ്ട്. ഇത് പാര്‍ട്ടിക്കുള്ളില്‍ നടന്നുവരുന്ന മാറ്റമായി കാണേണ്ടതുണ്ട്. പാര്‍ട്ടിക്ക് മുകളില്‍ ആരും ഇല്ല എന്ന എക്കാലത്തെയും സി.പി.എമ്മിന്റെ വാദത്തെ ചോദ്യം ചെയ്യാന്‍ പലരും മുന്നോട്ടുവരുന്നുണ്ട്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടിക്കകത്ത് ചോദ്യങ്ങള്‍ ഉയരാന്‍ തന്നെയാണ് സാധ്യത. മുഖ്യമന്ത്രിയുടെ ഓഫിസിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്ന ചര്‍ച്ച ഇപ്പോള്‍ വ്യാപകമായി ഒരു വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. ഇതിനെ അവഗണിക്കാന്‍ പാര്‍ട്ടിക്കാവില്ല. ഇതുപോലെ പൂര്‍ണമായും ബ്യൂറോക്രസിയുടെ പിടിയില്‍ അമര്‍ന്ന ഒരു കാലം ഇടതുമുന്നണിയുടെ ഭരണകാലങ്ങളില്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ മേല്‍നോട്ടത്തില്‍ ഓരോ വകുപ്പുകളെയും നിയന്ത്രിക്കാന്‍ മന്ത്രി ഓഫിസുകള്‍ വരെ കേന്ദ്രീകരിച്ച് പാര്‍ട്ടിയുടെ ഫ്രാക്ഷന്‍ കമ്മിറ്റികള്‍ തന്നെയുണ്ട്. ഇവരൊന്നും അറിയാതെ ഒരു തീരുമാനവും ഉണ്ടാവാറില്ല. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ പാര്‍ട്ടിയും പ്രതിക്കൂട്ടിലാണിപ്പോള്‍. ശിവശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമ്പോള്‍ പുറത്തുവരാനിരിക്കുന്ന വിവരങ്ങളെ ആശ്രയിച്ചായിരിക്കും വരുംദിവസങ്ങളിലെ മുഖ്യമന്ത്രിയുടെ നിലനില്‍പ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  12 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  12 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  12 days ago
No Image

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദന്

Kerala
  •  12 days ago
No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  12 days ago
No Image

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്; നിര്‍ണായക രേഖകള്‍ കണ്ടെത്തി, നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യും

Kerala
  •  12 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

Kerala
  •  12 days ago
No Image

സംഭല്‍ ജുമാ മസ്ജിദ് സര്‍വേക്കെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയില്‍

National
  •  12 days ago
No Image

നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു

Kerala
  •  12 days ago
No Image

കുട്ടമ്പുഴ വനമേഖലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളേയും കണ്ടെത്തി, കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Kerala
  •  12 days ago