HOME
DETAILS
MAL
വിഷു വിപണിയില്‍ കണിവെള്ളരിയെത്തി
backup
April 13 2019 | 05:04 AM
മറയൂര്‍: കാലാവസ്ഥ പോലെ തന്നെ തീ പാറുന്ന വിലയുമായി ഇത്തവണ വിഷുവിപണിയില്‍ കണിവെള്ളരിയെത്തി.
വിഷുവിന്റെ വില്പന ലക്ഷ്യമിട്ടാണ് കണിവെള്ളരി എത്തിയിട്ടുള്ളത്. അതിര്‍ത്തി ഗ്രാമങ്ങളിലെ തോട്ടങ്ങളില്‍ പ്രത്യേക പരിചരണത്തോടെ കൃഷി ചെയ്ത വെള്ളരികളാണിത്.
കിലോക്ക് 50 മുതല്‍ 60 രൂപ വരെയാണ് ഇപ്പോഴത്തെ വില. ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
ചില വീടുകളില്‍ വിഷുവിന് മുന്നോടിയായി വീടിന് മുന്‍വശത്ത് കണി വെള്ളരി കെട്ടി തൂക്കുന്ന പതിവുണ്ട്. ഇതിന് പുറമെ വിഷുവിന് കണിയൊരുക്കുന്നതില്‍ കണിക്കൊന്നപ്പൂവിനെന്ന പോലെ കണിവെള്ളരിക്കും പ്രധാന സ്ഥാനമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."