HOME
DETAILS
MAL
കൂലിപ്പണിക്കാരന് മൂന്ന് കോടി രൂപ പിഴ!
backup
July 27 2020 | 02:07 AM
പെരുമ്പാവൂര്‍: കൂലിപ്പണിക്കാരന് മൂന്ന് കോടിയിലധികം രൂപ ജി.എസ്.ടി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ്. കാഞ്ഞിരക്കാട് സ്വദേശി സുനി കുട്ടപ്പന് എന്നയാള്‍ക്കാണ് പിഴനോട്ടിസ് ലഭിച്ചിരിക്കുന്നത്.
2017 മുതല്‍ സുനിയുടെ പേരിലുള്ള കമ്പനി ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും ഇതിന്റെ പിഴ ഉടന്‍ അടച്ചില്ലെങ്കില്‍ നിയമനടപടികള്‍ നേരിടണമെന്നും ആവശ്യപ്പെട്ടണ് ജി.എസ്.ടി അധികൃതര്‍ നോട്ടിസ് അയച്ചിരിക്കുന്നത്.ഇയാള്‍ തട്ടിപ്പിന് ഇരയായതെന്നാണ് സൂചന. മദ്യംനല്‍കി മുഴുവന്‍ രേഖകളും കൈയൊപ്പും സമ്പാദിച്ച് മറ്റൊരാള്‍ തന്നെ പറ്റിച്ചതാണെന്നാണ് സുനി പറയുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെയും സമാനമായ തട്ടിപ്പുകള്‍ പെരുമ്പാവൂരില്‍ നടന്നിരുന്നു. സാമ്പത്തികമില്ലാത്തവരുടെയും മരിച്ചു പോയവരുടെയും പേരില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് ജി.എസ്.ടി നല്‍കാതെ മറ്റു കമ്പനികളുടെ പ്ലൈവുഡ് ലോഡുകള്‍ കയറ്റി അയച്ചതായാണ് അന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. എന്നാല്‍ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."