വെള്ളക്കെട്ട് നീങ്ങാതെ പത്തനാപുരം-പാണാംകുളം റോഡ് : അഞ്ഞൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍
അരീക്കോട്: മഴപെയ്താല്‍ പത്തനാപുരം പാണാംകുളം റോഡ് അടഞ്ഞ് തന്നെ. കീഴുപറമ്പ് പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാര്‍ഡുകളിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡില്‍ വെള്ളം നിറഞ്ഞ് കാല്‍ നടയാത്ര പോലും അസാധ്യമായിട്ട് ഓരാഴ്ചയായി.
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പത്താനാപും ചുങ്കം പ്രദേശത്ത് 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡിനെ കുറുകെ സ്ഥാപിച്ച ഓവ് പൈപ്പ് അടഞ്ഞതാണ് വെള്ളകെട്ടിന് കാരണം. നൂറ് മീറ്റര്‍ ദൂരത്തില്‍ വെള്ളം ഒരു മീറ്റര്‍ ഉയരത്തില്‍ കെട്ടി കിടക്കുന്നതിനാല്‍ സമീപവാസികള്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളും നിരവധി വീടുകളും വെള്ളം കയറി തകര്‍ച്ച നേരിടുകയാണ്.
വെള്ളകെട്ട് നീക്കം ചെയ്യണമെന്ന് ആവശ്യപെട്ട് പ്രദേശവാസികള്‍ കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതര്‍ തുടര്‍ നടപടിക്ക് തയ്യാറായിട്ടില്ല. അടഞ്ഞ് കിടക്കുന്ന ഓവ് പൈപ്പിലെ തടസ്സം നീക്കാന്‍ ആവശ്യമായ നടപടി ആവശ്യപെട്ട് പ്രദേശവാസികള്‍ പൊതുമരാമത്ത് വകുപ്പ് മഞ്ചേരി അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയറോട് പരാതി പെട്ടിരുന്നു. തുടര്‍ന്ന് ബന്ധപെട്ട ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് തടസ്സങ്ങള്‍ നീക്കാന്‍ ശ്രമിച്ചെങ്കിലും പരാചയപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പ്രത്യേക നിര്‍ദേശം ലഭിക്കാതെ വകുപ്പിന് ഒന്നും ചെയ്യാന്‍ സാധ്യമല്ലന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
മഴ തുടരുകയാണെങ്കില്‍ വെള്ളകെട്ടിന്റെ വ്യാപ്തി വര്‍ധിക്കുകയും കൂടുതല്‍ വീടുകള്‍ വെള്ളകെട്ടില്‍ അകപെട്ട് തകരാനും ഇടയാകും.
വെള്ളം കെട്ടി നില്‍ക്കുന്നതോടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാനും ഇടയാകും. ബന്ധപെട്ടവര്‍ അടിയന്തര പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."