ആനയുടെ ആക്രമണം: ഡി.എഫ്.ഒയെ ഉപരോധിച്ചു
കരുളായി: വട്ടപ്പാടത്തെ ജനവാസ കേന്ദ്രത്തില്‍ ആനയിറങ്ങി ഒരാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ നേര്‍ത്ത് ഡി.എഫ്.ഒ സജി കുമാറിന് ഉപരോധിച്ചു.
മരണമടഞ്ഞ മത്തായിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം അനിവദിക്കുക, ദ്രുത കര്‍മ സേനയെയും തദ്ദേശീയരായ രാത്രിക്കാല വാച്ചര്‍മാരെയും മേഖലയില്‍ സ്ഥിരമായി വിന്യസിപ്പിക്കുക, സിവില്‍ ഏരിയകളില്‍ വനം ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുക, കൊലയാളിയായ ആനയെ മയക്ക് വെടിവച്ച് പിടികൂടി പ്രദേശത്ത് നിന്നും കൊ@ു പോവുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. നഷ്ടപരിഹാര തുക ഒഴികെയുള്ള ആവശ്യങ്ങള്‍ ഡി.എഫ്.ഒ അംഗീകരിച്ചതായി സമരക്കാര്‍ പറഞ്ഞു. പത്ത് ലക്ഷം രൂപ മത്തായിയുടെ കുടുംബത്തിന് വനം വകുപ്പ് അനുവദിച്ചതായി ഡി.എഫ്. ഒ ഉറപ്പ് നല്‍കിയതായും ഇവര്‍ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി റെജി, വി.കെ ഷാനവാസ്, കെ.സി രാജേന്ദ്രന്, കെ.ഷിജു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."