HOME
DETAILS
MAL
ആശങ്കയേറ്റി കൊവിഡ് മരണ നിരക്കും; ഇന്നലെ മാത്രം അഞ്ചുപേര്‍
backup
July 27 2020 | 02:07 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് ഉയരുന്നു. ഇന്നലെ അഞ്ച് പേര് കൂടി മരിച്ചതോടെ ഇതുവരെ കേരളത്തില്‍ കൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി.
കഴിഞ്ഞ 12 മുതല്‍ സംസ്ഥാനത്തെ മരണ നിരക്ക് കൂടുകയാണ്. 12നും 15നും നാലുപേര്‍ വീതമാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 23നും 25നും ഇന്നലെയും അഞ്ചുപേര്‍ വീതം മരണപ്പെട്ടു. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരായ മറ്റു രോഗബുദ്ധിമുട്ടുകളുള്ളവരാണ് മരിക്കുന്നതിലേറെയും. മരിച്ചവരില്‍ 67.80 ശതമാനം അറുപത് വയസിന് മുകളിലുള്ളവരാണ്. നാല്‍പ്പതിനും അറുപതിനും ഇടയിലുള്ളവരുടെ മരണ ശതമാനം 25.42 ഉം 18നും 40നും ഇടയിലുള്ളവരുടെ മരണ ശതമാനം 5.08ഉം 17 വയസിന് താഴെയുള്ളവരുടെ മരണ ശതമാനം 0.9ഉം ആണ്. മരണപ്പെട്ടവരില്‍ 57.63 ശതമാനം ആളുകള്‍ക്കും യാത്രാപശ്ചാത്തലമുണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മരണപ്പെട്ടവരില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 37.29 ശതമാനം പേരും സമ്പര്‍ക്കം വഴി രോഗബാധിതരായ 5.08 ശതമാനം പേരുമാണുള്ളത്.മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍ (71), കാസര്‍കോട് കുമ്പള അരിക്കാടി സ്വദേശി അബ്ദുല്‍ റഹ്മാന് (70), തൃശൂര്‍ ഇരിങ്ങാലക്കുട പള്ളന്‍ വീട്ടില്‍ വര്‍ഗീസ് (72), കോട്ടയം ചുങ്കം സ്വദേശി നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) എന്നിവരാണ് ഇന്നലെ മരിച്ചത്. അര്‍ബുദബാധിതയായി ചികിത്സയിലിരിക്കെ 25ന് മരിച്ച കോഴിക്കോട് സ്വദേശിനി ഷാഹിദ(57)യുടെ പരിശോധനാഫലവും ഇന്നലെ പോസിറ്റീവായി. ഇവരില്‍ അബ്ദുല്ഖാദറിന്റെയും വര്‍ഗീസിന്റെയും മരണം മാത്രമാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."