മാലിന്യനിര്‍മാര്‍ജനം പാളി: മഞ്ചേരിയിലെ ബയോഗ്യാസ് പ്ലാന്റ് നോക്കുകുത്തി
മഞ്ചേരി: മാലിന്യ പ്രശ്നം രൂക്ഷമായി തുടരുന്ന മഞ്ചേരിയില്‍ മത്സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ബയോഗ്യാസ് പ്ലാന്റ് നോക്കുകുത്തിയാകുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താതിരിക്കുകയും സംവിധാനം ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമങ്ങളില്ലാത്തതും കാരണം ലക്ഷങ്ങളാണ് പദ്ധതിയുടെ പേരില്‍ പാഴായത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് മഞ്ചേരി പഴയ ബസ്സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള മാര്‍ക്കറ്റില്‍ മാലിന്യം സംസ്കരിക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റ് ഒരുക്കിയത്. 19 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സംവിധാനം ആദ്യ ഘട്ടത്തിനു ശേഷം കേടുപാടുകള്‍ കാരണം ഉപയോഗശൂന്യമാകുകയായിരുന്നു.
അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും ലക്ഷങ്ങള്‍ ചെലവിട്ടെങ്കിലും പദ്ധതി പ്രയോജനപ്പെടുത്താനായില്ല. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ തള്ളുന്ന അവസ്ഥ പരിഹാരം കാണുകയും ശാസ്ത്രീയമായി ജൈവ മാലിന്യങ്ങള്‍ സംസ്കരിച്ച് പാചക വാതകം ഉല്പാദിപ്പിച്ച് സമീപത്തെ ഭക്ഷ്യ ശാലകള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കാല് ലക്ഷം രൂപ പാഴായി എന്നല്ലാതെ പദ്ധതി കൊണ്ട് മഞ്ചേരിക്ക് യാതൊരു ഉപകാരവും ലഭിക്കാതെ പോവുകയായിരുന്നു. കേടായ സംവിധാനത്തില്‍ മാലിന്യം തള്ളുന്നത് ഇതിനിടെ പ്രയാസങ്ങളുണ്ടാക്കി. ഇത് തടയാന്‍ വേണ്ട നടപടികളാണ് ഇപ്പോള്‍ നഗരസഭ കൈക്കൊണ്ടിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."