HOME
DETAILS
MAL
മാതൃകാ ഉത്തരവാദിത്ത ടൂറിസം പദ്ധതി വരുന്നു
backup
July 14 2018 | 20:07 PM
കഴക്കൂട്ടം: ചേങ്കോട്ടുകോണം മടവൂര്‍പ്പാറ പ്രദേശത്തെ ഉള്‍പ്പെടുത്തി കൃഷി, കന്നുകാലി വളര്‍ത്തല്‍, കരകൗശലം, കൈത്തറി, മണ്‍പാത്രനിര്‍മാണം, നാടന്‍ ഭഷണവും, നാട്ടറിവുകളും, ഉത്സവങ്ങള്‍, മറ്റുപ്രകൃതിദത്ത ആകര്‍ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തികൊണ്ട് മാതൃകാ ഉത്തരവാദിത്ത ടൂറിസം പദ്ധതി വരുന്നു.
കേരള ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകദിന ശില്പശാല കാട്ടായികോണം ഗവ. യു.പി.എസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാട്ടായികോണം അരവിന്ദന്‍, കൗസിലര്‍ സിന്ധുശശി, ഡി. രമേശന്‍, രൂപേഷ്‌ക് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."